അശ്ലീല സംഭാഷണത്തെ തുടര്‍ന്ന് രാജിവെച്ച് സി.പി.എമ്മിന്റെ സത്യന് പകരം നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.വി അബ്ദുള്‍ കരീം

അശ്ലീല സംഭാഷണത്തെ തുടര്‍ന്ന് രാജിവെച്ച് സി.പി.എമ്മിന്റെ സത്യന് പകരം നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.വി അബ്ദുള്‍ കരീം

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ വി അബ്ദുള്‍ കരീമിനെ തെരഞ്ഞെടുത്തു.മുന്‍ പ്രസിഡന്റായിരുന്ന ടി സത്യന്‍ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചേലക്കടവ് 17-ാം വാര്‍ഡ് പ്രതിനിധിയാണ് അബ്ദുള്‍ കരീം. കഴിഞ്ഞ 20 വര്‍ഷമായി പഞ്ചായത്ത് അംഗമാണ്. എല്‍ഡിഎഫ് 11, യുഡിഎഫ് 5, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില….

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ നന്നംമുക്ക് പഞ്ചായത്തിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ചേലക്കടവ് വാര്‍ഡില്‍ നിന്ന് വിജയിച്ച സി.പി.എമ്മിലെ കെ.വി.അബ്ദുള്‍ കരീമിനെയാണ് പുതിയ പ്രസിഡന്റായി തെരെഞ്ഞെടുത്തത്. ചങ്ങരംകുളം എ.കെ.ജി മന്ദിരത്തില്‍ ചേര്‍ന്ന സി.പി.എം യോഗത്തില്‍ അബ്ദുല്‍ കരീമിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സി.പി.എമ്മിലെ സത്യന്‍ കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇത് വിവാദമാവുകയും ചെയ്തതോടെ സത്യന്‍ രാജി വെച്ച് ഒഴിയുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം രാജി വെച്ച സത്യന്‍ പഞ്ചായത്ത് അംഗത്വം കൂടി രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നതിനിടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം നന്നംമുക്ക് ഗ്രാമപഞ്ചായത്തിലേക്ക് യു.ഡി.വൈ.എഫ് നടത്തിയ മാര്‍ച്ചിനിടെ ടി. സത്യന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം പഞ്ചായത്തിലേക്ക് എത്തിയത് സംഘര്‍ഷത്തിന് കാരണമാവുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അടിസ്ഥാനത്തില്‍ വലിയ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫ് പതിനൊന്ന്, യു.ഡി.എഫ് അഞ്ച്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് നന്നംമുക്ക് പഞ്ചായത്തിലെ കക്ഷിനില.

Sharing is caring!