പള്ളിയിലേക്ക് നമസ്ക്കരിക്കാന്‍ പോകുന്നതിനിടെ അധ്യാപകന് കാറിടിച്ച് മരണപെട്ടു
തിരൂര്‍: ഇന്നലെ വൈകിട്ട് അസ്ഹര്‍ നമസ്ക്കാരിക്കാനായി വീട്ടില്‍ നിന്നും പള്ളിയിലേക്കു പോകുന്നതിനിടെ അദ്ധ്യാപകന് നിയന്ത്രണം വിട്ടകാറിടിച്ച് മരണപ്പെട്ടു.ആലത്തിയൂര്‍ കുഞ്ഞുമോന് ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന് വി.വി.മുഹമ്മദ് അന്‍സാരി (48)യാണ് മരിച്ചത്. പറവണ്ണയിലെവീടിനു സമീപത്തുവച്ചായിരുന്നു അപകടം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് (13/5) ഉച്ചക്ക് രണ്ടു മണിക്ക് പറവണ്ണ ജുമുഅ: മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിക്കും .ഭാര്യ ബബിത (പി.എ.എന്‍.എം.എം.യു.പി.എസ്.പച്ചാട്ടിരി ) മക്കള്‍ അസ്ന, അഫ് ല, അസ്ലിന് .
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]