സീതിഹാജി സ്മാരക ക്യാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു
എടവണ്ണ: സീതിഹാജി സ്മാരക ക്യാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആശുപത്രിയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച ആരോഗ്യവകുപ്പ് യോഗം കഴിഞ്ഞ ദിവസം എടവണ്ണയില്‍ നടന്നു. ആഗസ്റ്റ് മാസം അവസാനത്തോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് കഅട അടക്കമുള്ളവര്‍ പങ്കെടുത്ത യോഗം ശേഷം പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.
എടവണ്ണ സാമൂഹ്യക്ഷേ ആരോഗ്യ കേന്ദ്രത്തിനോട് ചേര്‍ന്നാണ് പി.കെ ബഷീര്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഓരോ കോടി രൂപ വീതം ചെലവിട്ട് രണ്ട് കെട്ടിടങ്ങളിലായി ആശുപത്രി ഉയരുന്നത്. മാമോഗ്രാം മിഷ്യന്, അള്‍ട്രാസൗണ്ട് സ്കാനിങ്, ഡിജിറ്റല്‍ എക്സറേ, ലാബ് എന്നീ സൗകര്യങ്ങളോടെയാണ് ആശുപത്രി സംജ്ജമാകുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ക്യാന്‍സര്‍ രോഗ നിര്‍ണയവും, പ്രഥമിക ചികില്‍സയും നല്കാന് ആശുപത്രിയിലൂടെ സാധിക്കും.
പുതിയൊരു ട്രാന്‍സ്ഫോര്‍മറും, ജനറേറ്ററും അടക്കമുള്ള സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കാനുള്ളത്. കാരുണ്യ ഫാര്‍മസിയും ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കും. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് ഫണ്ടുകളും, പൊതുജന പങ്കാളിത്തവും ഉള്‍പ്പെടുത്തിയാണ് പദ്ധതിക്കായി ഫണ്ട് സ്വരീപിച്ചത്.
മൂന്ന് ഡോക്ടര്‍മാരും, രണ്ട് നേഴ്സുമാരും, ഒരു ലാബ് ടെക്നീഷ്യനുമടക്കമുള്ള ജീവനക്കാര്‍ക്ക് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കീഴില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹായത്തോടെയാണ് സീതിഹാജി ക്യാന്‍സര്‍ നിര്‍ണയ സെന്റര്‍ പ്രവര്‍ത്തിക്കുക.
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീശന്, ഡി എം ഒ ഡോ കെ സക്കീന, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബി വി ഉഷാ നായര്‍, എ ഡി എം ടി വിജയന്, ഡോ ഷിബുലാല്‍, കെ എം എസ് സി എല്‍ അസിസ്റ്റന്റ് മാനേജര്‍ നരേന്ദ്രനാഥ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]