ജന്മനാ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ എ പ്ലസ് നേടിയ ദേവിയെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ജലീല്‍
വള്ളിക്കുന്ന് : ജന്മനാ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയിച്ച ദേവിയുടെ വീട് മന്ത്രി കെ.ടി. ജലീല്‍ സന്ദര്‍ശിച്ചു. മനക്കരുത്തിന്റെ മുന്നില്‍ ഏതു പരിമിതിയും തോല്ക്കുമെനുള്ളത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ദേവിക.
വള്ളിക്കുന്ന് ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തില്‍ പാതിരാട്ട് സജീവന്റെയും സുജിതയുടെയും മകളായ ദേവിക സി.ബി.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.അച്ഛനെയും അമ്മയെയും മുത്തച്ഛനെയും മന്ത്രി ജലീല്‍ അഭിനന്ദിച്ചു . ദേവികയ്ക്ക് വേണ്ടിയുള്ള ഉപഹാരങ്ങള്‍ ദേവികയുടെ അനിയന് മന്ത്രി ജലീലില്‍ നിന്ന് ഏറ്റുവാങ്ങി.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




