മലപ്പുറം താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും അനുഗ്രമായി സി.എച്ച് സെന്ററിന്റെ റമദാന് ഭക്ഷണ വിതരണം

മലപ്പുറം: മലപ്പുറം സി എച്ച് സെന്ററിന്റെ റമദാന് ഭക്ഷണ വിതരണം സര്‍ക്കാര്‍ താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും അനുഗ്രഹമാകുന്നു.
ദിവസവും ഇരുനൂറോളം പേര്‍ക്കാണ് നോമ്പ് തുറ വിഭവഹങ്ങളും അത്താഴത്തിനുള്ള ഭക്ഷണവും വിതരണം ചെയ്യുന്നത്. വര്ഷങ്ങൊ യി തുടരുന്ന ഈ പുണ്യ പ്രവര്‍ത്തനം ഈ റമസാനിലും സജീവമാണ്. ഈ വര്‍ഷത്തെ ഭക്ഷണ വിതരണം മലപ്പുറം സി എച്ച് സെന്റര്‍ പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് സെക്രട്ടരി യൂസുഫ് കൊന്നോല, സെക്രട്ടരി ട്രഷറര്‍ റഈസ് കളപ്പാടന്‍, സി പി ഷാജി, ഫെബിന് കളപ്പാടന്‍, ഉസ്മാന് പൂക്കോട്ടൂര്‍, പി കെ ബാവ , ഹാരിസ് ആമിയന്‍, അഷറഫ് പാറച്ചോടന്‍, ശിഹാബ് മൊടയങ്ങാടന്‍, മുജീബ് വടക്കേമണ്ണ, തുടങ്ങിയവര്‍ പങ്കെടുത്തു,
എല്ലാ ദിവസവും ആസ്പത്രിയില്‍ രാത്രി ഭക്ഷണം, സൗജന്യ നിരക്കില്‍ ആ ീബുലന്സ് സര്‍വീസ്, മെഡിക്കല്‍ലാബ്, മെഡിക്കല്‍ എയിഡ് സെന്റര്‍ , മൊബൈല്‍ ഫ്രീസര്എന്നിവയും സി എച്ച് സെന്ററിന് കീഴില്‍ നടന്നുവരുന്നുണ്ട്. കിഴക്കേതലയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ശിഹാബ്തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു,
RECENT NEWS

മലപ്പുറം സ്വദേശിനി രാമനാട്ടുകരയിൽ വാഹനാപകടത്തില്‍ മരിച്ചു
രാമനാട്ടുകര: വാഹനാപകടത്തില്‍ ആശുപത്രി ജീവനക്കാരി മരിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രി ജീവനക്കാരിയായ യൂണിവേഴ്സിറ്റി ദേവതിയാല്‍ പൂവളപ്പില്‍ ബീബി ബിഷാറ (24) ആണ് മരിച്ചത്.സഹോദരൻ ഫജറുല്‍ ഇസ്ലാമിന് (26) പരിക്കുണ്ട്. ഇന്നലെ വൈകീട്ട് ഏഴോടെ രാമനാട്ടുകര [...]