കഞ്ചാവ് മാഫിയയുടെ വിളനിലമായി മലപ്പുറം ജില്ല

കഞ്ചാവ് മാഫിയയുടെ  വിളനിലമായി മലപ്പുറം ജില്ല

മലപ്പുറം: മലപ്പുറം ജില്ലയെ കൈപ്പിടിയിലൊതുക്കി കഞ്ചാവ് മാഫിയ, കഴിഞ്ഞ വര്‍ഷം ജില്ലയിലാകെ എക്‌സൈസ് സേന കഞ്ചാവ് കടത്തിന് 708 കേസുകളിലായി 691 പേര്‍ക്കെതിരെയാണ് നടപടിയെടുത്തതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 221 കേസുകളെടുത്തു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, കുറ്റിപ്പുറം, നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ് എന്നിവിടങ്ങളാണ് കഞ്ചാവ് വില്‍പ്പനക്കാരുടെ പ്രധാന കേന്ദ്രങ്ങള്‍. ബസ്‌സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, ആളൊഴിഞ്ഞ പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വില്‍പ്പന. അതിഥി തൊഴിലാളികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൂട്ടത്തോടെ താമസമാക്കിയതോടെയാണ് കഞ്ചാവ് വില്‍പ്പന വര്‍ധിച്ചതെന്ന് പരക്കെ പറയുന്നുണ്ടെങ്കിലും ജില്ലയിലുള്ളവരുടെയും ഉപയോഗം വര്‍ധിച്ചതോടെയാണ്&ിയുെ; മലപ്പുറം കഞ്ചാവ് വില്‍പ്പനക്കാരുടെ ഹോട്ട് സ്‌പോട്ടായി മാറിയത്.

അസം, ഒഡിഷ, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നാണ്&ിയുെ; കഞ്ചാവ് കൂടുതലായി ജില്ലയിലെത്തുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നും കഞ്ചാവ് ഒഴുകുന്നുണ്ട്. രണ്ടുകിലോ വീതമുള്ള പാര്‍സല്‍ വാങ്ങി വന്‍ തുക ഈടാക്കിയാണ് വില്‍പ്പന. ഒപ്പം ഇതര സംസ്ഥാനക്കാര്‍ നാട്ടില്‍നിന്ന് ജില്ലയിലേക്ക് വരുമ്പോള്‍ കഞ്ചാവ് കൊണ്ടുവരുന്നതും നിത്യസംഭവമാണ്. മൂന്ന് ഗ്രാമുള്ള കഞ്ചാവ് പൊതിക്ക് 200 മുതല്‍ 400 രൂപവരെയാണ് ചെറുകിട വില്‍പ്പനക്കാര്‍ ഈടാക്കുന്നത്.

കഞ്ചാവുലേഹ്യം, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി, നൈട്രാസെഫാന്‍ ഗുളികകള്‍, ബ്രൗണ്‍ഷുഗര്‍, ചരസ് എന്നിവയും ജില്ലയിലെ ലഹരി വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്.

അധികൃതര്‍ക്ക് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്&ിയുെ; കഞ്ചാവ് കടത്തുകാര്‍ പലപ്പോഴും പിടിയിലാകുന്നത്. പിടികൂടിയാലും ഉറവിടംസംബന്ധിച്ച വിവരം&ിയുെ; ലഭിക്കാത്തത് തുടരന്വേഷണത്തെ&ിയുെ; ദോഷകരമായി ബാധിക്കുന്നു.

പ്രതിയെയും തൊണ്ടിമുതലും കൈമാറുന്ന നടപടിയൊഴിച്ചാല്‍ കഞ്ചാവിന്റെ ഉറവിടംതേടി പോകാന്‍ എക്‌സൈസ്, പൊലീസ് അധികൃതര്‍ മെനക്കെടാറില്ല.&ിയുെ; പിടികൂടുന്ന കഞ്ചാവിന്റെ അളവനുസരിച്ചാണ് ശിക്ഷാ നടപടികള്‍. ഒരുകിലോ ഗ്രാമില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി പിഴവിധിച്ച് ഒരുദിവസത്തിനകം ജാമ്യം അനുവദിക്കുകയാണ് പതിവ്. ഒന്നുമുതല്‍ 20 കിലോവരെ പിടികൂടിയാല്‍ നര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കിയാല്‍പോലും ഒന്നര മാസത്തിനകം ജാമ്യം ലഭിക്കും.

അതേസമയം, കഞ്ചാവ് കടത്തില്‍ ഒരിക്കല്‍ പിടിക്കപ്പെട്ടവര്‍ ജാമ്യത്തിനുശേഷം വീണ്ടും കടത്തുകാരാവുന്നതും കഞ്ചാവ് സ്ഥിരം ഉപയോഗിക്കുന്നവരും കടത്തുകാരാവുന്നതും സേനകളെ കുഴയ്ക്കുന്നുണ്ട്.

എന്നാല്‍ കഞ്ചാവ് കടത്തിലെ സാധാരണക്കാരെയൊഴികെ ഒരിക്കല്‍പോലും കഞ്ചാവ് മാഫിയയിലെ വന്‍കിടക്കാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല.

2019 മെയ് ഒമ്പതുവരെയുള്ള കണക്കുപ്രകാരം 221 കേസുകളിലായി 118 കിലോ കഞ്ചാവാണ് എക്‌സൈസ് സേന പിടികൂടിയത്. ഇതില്‍ 227 പേര്‍ അറസ്റ്റിലായി. കഞ്ചാവ് ചെടി വളര്‍ത്തിയതിന് ഒരു കേസെടുത്തു. ഹാഷിഷ് ഓയില്‍ 21 ഗ്രാമും നൈട്രാസെഫാന്‍ ഗുളിക 180 എണ്ണവും പിടികൂടി.

2018-ല്‍ 708 കേസുകളിലായി 691 പേര്‍ അറസ്റ്റിലായി. 208 കിലോ കഞ്ചാവും 17 ഗ്രാം ബ്രൗണ്‍ ഷുഗറും 19 ഗ്രാം ചരസും 1664 നൈട്രാസെഫാന്‍ ഗുളികകളും എല്‍എസ്ഡി 2.5 ഗ്രാമും പിടികൂടി.

Sharing is caring!