16കാരിയുടെ സഹോദരീ ഭര്‍ത്താവിനെതിരെയും കേസെടുത്തു
മലപ്പുറം: വളാഞ്ചേരി നഗരസഭാ എല്‍.ഡി.എഫ് കൗണ്‍സിലര്‍ പ്രതിയായ പോക്സോ കേസില്‍ പീഡനത്തിനിരയായ 16 കാരിയുടെ സഹോദരീ ഭര്‍ത്താവിനെതിരെയും പോക്സോ പ്രകാരം കേസെടുത്തു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹോദരി ഭര്‍ത്താവ് പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേ സമയം കേസിലെ പ്രതിയായ കൗണ്‍സിലര്‍ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മലപ്പുറം പൊലിസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഷംസുദ്ദീന് വിദേശത്തേക്ക് കടന്നുവെന്നാണ് പൊലിസിന് കിട്ടിയ സൂചന.
വളാഞ്ചേരി നഗരസഭ 32ാം വാര്‍ഡിലെ ഇടതുപക്ഷ സ്വതന്ത്ര കൗണ്‍സിലറായ ഇയാളോട് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




