മഞ്ചേരി മെഡിക്കല്‍ കോളജില്‍ 14കാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതി അറസ്റ്റില്‍

മഞ്ചേരി മെഡിക്കല്‍ കോളജില്‍ 14കാരന് പ്രകൃതി വിരുദ്ധ പീഡനം;  പ്രതി അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ മമ്പാട് സ്വദേശിയായ പതിനാലു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിലെ പ്രതിയെ ഇന്നലെ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തു. വണ്ടൂര്‍ തിരുവാലി ഗണേഷ് നിവാസില്‍ പ്രദീപി(38)നെയാണ് അറസ്റ്റ് ചെയ്തത്. 2017 ആഗസ്റ്റ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പഠനത്തില്‍ ശ്രദ്ധ കുറയുന്നത് കണ്ടെത്തിയ മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സിലിംഗിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതിയുടെ ഭാര്യയെയും ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇവിടെ വെച്ച് കുട്ടിയെ മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങള്‍ കാണിച്ച പ്രതി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയായിരുന്നു.
കുട്ടിയെ പീഡിപ്പിച്ചുവെന്ന് നിലമ്പൂര്‍ പൊലീസില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. ഈ കേസിന്റെ അന്വേഷണത്തിലാണ് മഞ്ചേരി സംഭവം പുറത്തായത്. മഞ്ചേരിയില്‍ നടന്ന സംഭവമായതിനാല്‍ നിലമ്പൂര്‍ പൊലീസ് കേസ് മഞ്ചേരി സേ്റ്റഷനിലേക്ക് കൈമാറുകയായിരുന്നു. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ വി നാരായണന്‍ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!