പ്ലസ്.ടു പരീക്ഷ തേറ്റ മലപ്പുറം പള്ളിക്കലിലെ വിദ്യാര്‍ത്ഥിനി മണ്ണെണ്ണഒഴിച്ച് തീകൊളുത്തി മരിച്ചു

പ്ലസ്.ടു പരീക്ഷ തേറ്റ  മലപ്പുറം പള്ളിക്കലിലെ  വിദ്യാര്‍ത്ഥിനി മണ്ണെണ്ണഒഴിച്ച് തീകൊളുത്തി മരിച്ചു

തേഞ്ഞിപ്പലം: പ്ലസ്.ടു പരീക്ഷാ ഫലം വന്നതില്‍ രണ്ട് വിഷയത്തില്‍ പരാജയപ്പെട്ടതിനു മനം നൊന്ത് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു. പള്ളിക്കല്‍ പരുത്തിക്കോട് സ്വദേശി അരക്കഞ്ചോല സരോജിനിയുടെ മകള്‍ ശ്രീതു (17) ആണ് മരിച്ചത്. പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു.
ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്ത് നിന്നും കന്നാസില്‍ സൂക്ഷിച്ച മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു വെന്നാണ് വിവരം. സംഭവം കണ്ട പ്രദേശവാസികള്‍ വെള്ളം ഒഴിച്ച് തീയണച്ചെങ്കിലും ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പരീക്ഷയില്‍ രണ്ട് വിഷയത്തില്‍ തോറ്റതിനാണ് മരിക്കാന്‍ ശ്രമം നടത്തിയതെന്ന് വിദ്യാര്‍ഥിനി ആശുപത്രിയില്‍ മജിട്രേറ്റിന് മൊഴി നല്‍കുകയായിരുന്നു. പിതാവ് രാമനാട്ടുകര സ്വദേശിയും രാമനാട്ടുകരയിലെ ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ആണ്. മാതാവിന്റെ സംരക്ഷണത്തിലാണ് കുട്ടിയുടെ പഠനം നടത്തിയിരുന്നത്. ഏഴാം ക്ലാസുകാരനായ ശ്രീനാഥ് എക സഹോദരനാണ്.

Sharing is caring!