10ലക്ഷം ഡോളര്‍ വാങ്ങിയാണ് മുസ്ലിംലീഗ് നേതാവ് സമദാനി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയതെന്ന് എ.പി. അഹമ്മദ്

10ലക്ഷം ഡോളര്‍ വാങ്ങിയാണ്  മുസ്ലിംലീഗ് നേതാവ് സമദാനി  മാധവിക്കുട്ടിയെ മതപരിവര്‍ത്തനം  നടത്തിയതെന്ന് എ.പി. അഹമ്മദ്

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാസുരയ്യയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായിരുന്നെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദ് സമദാനിക്ക് ഇതിനായി പത്തുലക്ഷം ഡോളര്‍ കിട്ടിയെന്നും ആരോപിച്ച് എഴുത്തുകാരനും പ്രാസംഗികനും സിപിഐയുടെ സാംസ്‌കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ എ.പി. അഹമ്മദിന്റെ പ്രസംഗം വൈറല്‍. യുകതിവാദികളുടെ കൂട്ടായമായ ‘ചാര്‍വാകം’ സെമിനാറില്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സൗദി അറേബ്യയിലെ ഒരു സംഘടനയില്‍ നിന്നും പത്തു ലക്ഷം ഡോളര്‍ വാങ്ങിയാണ് മുസ്ലിംലീഗ് നേതാവ് സമദാനി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയത്. ഇക്കാര്യം മാധവിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന കനേഡിയന്‍ എഴുത്തുകാരി മെര്‍ളി വിസ്‌ബോര്‍ഡിന്റെ പുസ്തകത്തിലുണ്ടായിരുന്നുവെന്നും അഹമ്മദ്‌വ്യക്തമാക്കി. മെര്‍ളി വെസ് ബോര്‍ഡിന്റെ പുസ്തകം ആരും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

എ.പി.അഹമ്മദിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെ..
മലപ്പുറത്താണെല്ലോ പ്രമാദമായ രാമസിംഹന്‍ കൊലക്കേസ് നടന്നത്. 1947 ആഗസറ്റ് മാസം. ഞാന്‍ ചരിത്രത്തിലെ ഒരു കൗതുകം നിറഞ്ഞ ലേഖനം കെ.എന്‍.പണിക്കരിന്റേത് വായിച്ചു. അദ്ദേഹം പറഞ്ഞത് മലപ്പുറത്ത് മാത്രമാണ് 1947 ആഗസറ്റ് 15ന് പതാക ഉയര്‍ത്താത്തത് എന്നാണ്. അതിന്റെ കാരണം രണ്ടാണ്. തലേന്നുവരെ പത്തുമുഴം കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍, എന്ന് പറഞ്ഞവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് കൊടി ഉയര്‍ത്താന്‍ പേടിയായിരുന്നു. നമ്പര്‍ ടു..കര്‍ഫ്യൂ നിലനിന്നിരുന്നു. രാമസിംഹനെ കൊന്നതിന്റെ പേരില്‍. കിളിയമണ്ണില്‍ ഉണ്ണീന്‍ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ അനിയനും കോഴിക്കോട്ട് ആര്യ സമാജത്തില്‍ പോയിട്ട്, ഹിന്ദു മതത്തില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ അനിയന്‍ കമല അന്തര്‍ജനം എന്ന ഒരു ബ്രാഹ്മണ സ്ത്രീയെ, വിവാഹം കഴിച്ചു. സമാധാനമായിട്ട് കഴിഞ്ഞ ഒരു കുടുംബം ഒരു രാത്രിയില്‍ സകല മഹല്ലുകളും കൂടിയാലോചിച്ചിട്ട് ഗൂഢാലോചന നടത്തിയിട്ട് ആ മനുഷ്യനെയും അനിയനെയും ഒക്കെ വെട്ടിക്കൊന്നു. രാമസിംഹനെ, നരസിംഹനെ അദ്ദേഹത്തിന്റെ ഭാര്യയെ അരിവെപ്പുകാര്‍ അയ്യരെ ഒക്കെകൂടി കൂട്ടക്കൊല ചെയ്തു. കീഴ് ക്കോടതി
നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചു. കൂട്ടമായി മലബാറിലെ സകല പള്ളികളിലും പോയി പിരിവ് നടത്തിയിട്ട് മദ്രാസ് ഹൈക്കോടതില്‍ അപ്പീല്‍ പോയി. പിരിവ് നടത്തിയത് കേസ് നടത്താനുള്ള ചെലവിന് വേണ്ടി മാത്രമായിരുന്നില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തും പ്രലോഭിപ്പിച്ചും കൂറുമാറാന്‍ വേണ്ടി കൂടിയാണ്. അതോടെ ഒറ്റയെണ്ണം സാക്ഷി പറഞ്ഞില്ല. ഒരു കുട്ടി സാക്ഷി പറഞ്ഞില്ല. ഭീതിയുടെ അന്തരീക്ഷം ഉണ്ടായിരുന്നു. അതുകൊണ്ടാണ് മലപ്പുറത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പറ്റാഞ്ഞത്. മലപ്പുറത്തിന്റെ മണ്ണില്‍ വലിയ സ്വാതന്ത്ര്യത്തിന്റെ കഥകളൊക്കെ ഞങ്ങള്‍ വീര പുളകത്തോടെ പറയാറുണ്ട്. മോശമല്ലാതെ അത് പറയുകയും പഠിക്കുകയും ചെയ്ത ആളാണ് ഞാന്‍. പക്ഷേ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ചരിത്രം തന്നെ ഇതിനെയൊക്കെ റദ്ദ് ചെയ്തിട്ടുമുണ്ട്.
നമ്മുടെ നന്മകള്‍ ഇങ്ങനെ വാഴ്ത്തിക്കൊണ്ടിരിക്കുമ്പോള്‍ മലപ്പുറത്തിന്റെ മറുപുറവും ചേര്‍ത്ത് പറയുമ്പോഴാണ് ഇതിന്റെ ഒക്കെ നരേഷന്‍ പൂര്‍ത്തിയാവുക. നമ്മുടെ മഹാബുദ്ധിജീവികള്‍ക്ക് പലപ്പോഴും എന്ത് പറയേണ്ടെന്ന് നന്നായി അറിയാം. കാല്‍ നൂറ്റാണ്ടുകാലമായി, ചേകന്നൂര്‍ മൗലവിയെ കൊന്നതിന് തുല്യമായ ഒരു സംഭവവുമില്ല. ഫാസിസത്തിനെതിരെ പറയാനുള്ള എന്ത് അവകാശമാണ് നമുക്കുള്ളത്. സ്വാതന്ത്ര്യത്തെ കുറിച്ച് പറയാന്‍ നമുക്ക് എന്ത് അവകാശമാണ് ഉള്ളത് മതത്തോട് വിയോജിച്ച് നാല്‍പ്പതു വര്‍ഷം അദ്ദേഹം മതപ്രസംഗം നടത്തി. അദ്ദേഹത്തിന് വലിയ അനുയായികളെയൊന്നും കിട്ടിയിട്ടില്ല. പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ ചോരക്ക് വലിയ വില കിട്ടുന്നുണ്ട്. അദ്ദേഹത്തോട് വിയോജിക്കാനുള്ള അവകാശം വകവെച്ചുകൊടുത്തില്ല ഈ മണ്ണ്. ഒരു അസ്ഥിക്കഷ്ണം കണ്ടുകിട്ടിയിട്ടില്ല. വര്‍ഗീയതയുടെ ഏറ്റവും വലിയ അപകടം ഇതാണ്. അഭിമന്യുവിനെ കൊന്ന പ്രതികളെ എന്ന് പിടിക്കുമെന്ന് ഏതൊക്കെ രാഷ്ട്രീയ കക്ഷികള്‍ പാതിരാത്രിയില്‍ ഇവരെയൊക്കെ രക്ഷിക്കുമെന്ന് കാത്തിരുന്ന് കാണാം. ഈ കുളിമുറിയില്‍ എല്ലാവരും നഗ്‌നരാണ്. ചേകന്നൂര്‍ മൗലവിയെ കൊന്ന കേസില്‍ ആരൊക്കെയാണ് ഒന്നിക്കുന്നതായി നമ്മള്‍ കണ്ടത്. നമ്മള്‍ ആദ്യം വിചാരിച്ചത് ഇടതുപക്ഷവുമായി ഇദ്ദേഹത്തെ കൊന്ന മൗലവിമാര്‍ക്ക് ബന്ധമുണ്ട് എന്നതായിരുന്നു. എന്നാല്‍ വലതുപക്ഷം വരുമ്പോള്‍ പിടിക്കേണ്ടെ. അതുകഴിഞ്ഞ് സിബിഐക്ക് വിട്ടു. എന്നിട്ട് എന്തുണ്ടായി. ഹവ്വാ ഉമ്മ ഞാന്‍ അവിടെ കേറുമ്പോള്‍ ഇടക്ക് പറയാറുണ്ട്. മക്കളെ ഒന്നു കാണിച്ചു തരുമോ. എവിടെയാണ് കുഴിച്ചിട്ടത് എന്ന് പറഞ്ഞുതരൂ. എനിക്ക് ഒന്ന് പ്രാര്‍ത്ഥിക്കാനാണ് എന്ന്. മലയാളി ലജ്ജിക്കണം, പ്രത്യേകിച്ച് മലപ്പുറത്തുകാര്‍. ബിജെപി ഭരിച്ചില്ലോ, കോണ്‍ഗ്രസ് ഭരിച്ചില്ലേ…ഈ ഭീകരന്മാരായ മാഫിയകളെ എന്താണ് തൊടാന്‍ കിട്ടാത്തത്.
ഇതിനോട് ചേര്‍ത്തു പറയേണ്ട ഒരു കാര്യം, പൊറുക്കാന്‍ പറ്റാത്ത ഒരു കാര്യം ഇതാണ്. ചേകന്നൂര്‍ മൗലവിക്കുവേണ്ടി ഒച്ചവെച്ച എത്രപേര്‍ മാധവിക്കുട്ടിക്കുവേണ്ടി സംസാരിച്ചു? മതപരിവര്‍ത്തനം എന്ന ആഗോള കച്ചവടത്തിന്റെ ഏറ്റവും വലിയ ഏജന്റ് മലപ്പുറത്തെ മുസ്ലിം ലീഗിന്റെ നേതാവായ ഒരു എംപിയാണെന്ന് ചരിത്രം പകല്‍വെളിച്ചം പോലെ വിളിച്ചു പറയുന്നു. ലീലാ മേനോന്‍ മരിച്ചുപോയി. അവര്‍ ചങ്കുപൊട്ടി പറഞ്ഞുനോക്കി. കേട്ടില്ല. ഇപ്പോള്‍ കനേഡിയക്കാരിയായ ഒരു എഴുത്തുകാരി മെര്‍ളി വേസ് ബോഡ്,എന്ന എഴുത്തുകാരി മാധവിക്കുട്ടിയുടെ അവസാനത്തെ പത്തുകൊല്ലം അവര്‍ക്കൊപ്പം സഞ്ചരിക്കയും ജീവിക്കുകയും ചെയ്ത ആത്മ സുഹൃത്താണ്.

മാധവിക്കുട്ടി മലയാളത്തില്‍ ആരാണോ അത്രയും തത്തുല്യമായ പദവി കനേഡിയന്‍ സാഹിത്യത്തിലുള്ള വ്യക്തിയാണ് ഇവര്‍. നമ്മളെപ്പോലെ ജാടയും കാപട്യവും ഇല്ലാത്തതുകൊണ്ട് അവര്‍ അത് തുറന്ന് എഴുതി. മരിക്കുന്നതിന് മുമ്പ് മാധവിക്കുട്ടിക്ക് കാണിച്ചുകൊടുത്തു. ഇവനാണ് ഭീകരന്‍ എന്ന് ഞാന്‍ എഴുതട്ടെ. മാധവിക്കുട്ടി ആകെ പറഞ്ഞത്. മോളെ ഞാന്‍ അവനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്നത് കാണരുത്, അതുകൊണ്ട് അവന്റെ പേര് ഒന്ന് മാറ്റിക്കോ. അങ്ങനെയാണ്, സാദിഖലിയായത്. പക്ഷേ കമലിന് അത്രയും ധൈര്യം ഉണ്ടായിരുന്നില്ല. കമല്‍ വേഷം ഒക്കെ ഏതാണ്ട് അതുപോലെ ആക്കിയെങ്കിലും, വേറെന്തോ പേര് കൊടുത്തു. അക്ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാര്‍ഥ പേര് സമദാനിയാണെന്ന് പറയാന്‍ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്. ഇത് ചെറിയ കാര്യമാണോ. വ്യക്തിപരമായി ഞങ്ങളൊക്കെ അടുപ്പം ഉള്ളവര്‍ ആകും. പക്ഷേ മാധവിക്കുട്ടിയോട് അതിക്രമം കാണിക്കുകയെന്നാല്‍. എന്താണ് ആ പുസ്തകം സാക്ഷ്യപ്പെടുത്തുന്നത്. 67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള ഒരാളെ പരസ്യമായി കടവിനടുത്ത റിസോര്‍ട്ടില്‍ കൊണ്ടുപോയി, ആ ചാലിയാറിന്റെ പടവുകളില്‍ ഇട്ട് ബലാല്‍ക്കാരം ചെയ്യുക. എന്നിട്ട് അവര്‍ കലഹിക്കുമ്പോള്‍ കെട്ടിക്കോളാന്‍ പറയുക. ഇന്നു മുതല്‍ പത്താം ദിവസം എന്റെ ഭാര്യയാണെന്ന് പറയുക. അതിനുള്ള കണ്ടീഷന്‍. മതം മാറണം. ഉടനെ തയ്യാറായി. പ്രണയത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ആ അത്യജ്ജലമായ ജന്മം, എന്തിനും തയ്യാറായി. അവര് മതം മാറാന്‍ ഏര്‍പ്പാടാക്കി. പാളയം ഇമാമിനെ വിളിച്ചു. തിരുവനന്തപുരത്തെ സൗത്ത പാര്‍ക്ക് ഹോട്ടലില്‍ ഡിന്നര്‍ ബുക്ക് ചെയ്തു. പിന്നെ ഫോണ്‍ എടുത്തിട്ടില്ല. പിന്നെ കേള്‍ക്കുന്ന കഥ ഇതാണ്. കലയല്ല സത്യം. സൗദി അറേബ്യന്‍ ജാലിയാത്തില്‍നിന്ന് പത്തുലക്ഷം ഡോളറാണ് ഈ കച്ചവടത്തിന് കൈപ്പറ്റിയത്. ലോക പ്രശസ്തയായ ഒരു എഴുത്തുകാരിയെ ഞാനിതാ ഇസ്ലാമിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ആ കങ്കാണിയുടെ പേര് എന്തുകൊണ്ടാണ് മലയാളം മിണ്ടാത്തത്. മലപ്പുറം ജില്ലയിലെങ്കിലും മുസ്ലിംലീഗുപോലൊരു പാര്‍ട്ടിയുടെ ഓഫീസ് പൂട്ടിക്കാന്‍ ഈ ഒരൊറ്റ ഇഷ്യൂ മതിയായിരുന്നല്ലോ. എന്താണ് മിണ്ടാത്തത്. നമ്മുടെ ഇടതുപക്ഷ സര്‍ക്കിളുകളിലൊക്കെ ഇയാളെ ഇപ്പോഴും മതേതര വാദിയായി ആഘോഷിക്കുകയാണ്- എ പി അഹമ്മദ് ചൂണ്ടിക്കാട്ടി.

Sharing is caring!