രാജ്യറാണി എക്‌സ്പ്രസ്സ് ഇന്നു മുതല്‍ സ്വതന്ത്ര സര്‍വീസ് തുടങ്ങും

രാജ്യറാണി എക്‌സ്പ്രസ്സ്  ഇന്നു മുതല്‍ സ്വതന്ത്ര  സര്‍വീസ് തുടങ്ങും

മലപ്പുറം: നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തുന്ന രാജ്യറാണി എക്‌സ്പ്രസ്സ് ഇന്നു മുതല്‍ സ്വതന്ത്ര സര്‍വീസ് തുടങ്ങും. കഴിഞ്ഞ ജനുവരി യിലാണ് രാജ്യറാണി സ്വതന്ത്ര സര്‍വ്വീസാക്കി റെയില്‍വേ ഉത്തരവിറങ്ങിയത്. നിലമ്പൂരില്‍ നിന്നും കൊച്ചുവേളി വരെയാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക. നേരത്തെ ഷൊര്‍ണ്ണൂരില്‍ നിന്നും അമൃത എക്‌സ്പ്രസ്സുമായി ചേര്‍ന്നാണ് രാജ്യറാണി സര്‍വ്വീസ് നടത്തിയിരുന്നത്. ട്രെയിന്‍ നമ്പര്‍ 16349 കൊച്ചുവേളിയില്‍ നിന്നും രാത്രി 8.50 ന് പുറപ്പെട്ട് പിറ്റേദിവസം 7.50ന് നിലമ്പൂരില്‍ എത്തും. ട്രെയിന്‍ നമ്പര്‍ 16350 നിലമ്പൂരില്‍ നിന്നും രാത്രി 8.50ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ ആറുമണിക്ക് കൊച്ചുവേളിയിലെത്തും വിധമാണ് പുതിയ സമയം ക്രമീകരിച്ചിട്ടുള്ളത്. ഓരോ ടു ടയര്‍, ത്രീ ടയര്‍ എ.സി കോച്ചും 7 സ്ലീപ്പര്‍ കോച്ചുകളും രണ്ട് ജനറല്‍ കോച്ചുകളും ഭിന്നശേഷിക്കാര്‍ക്കായുള്ള ഒരു കോച്ചും ഒരു ലണ്മേജ് കം ബ്രേക്ക് വാന്‍ കോച്ചും ഉള്‍പ്പെടെ 13 കോച്ചുകളാണ് സ്വതന്ത്ര രാജ്യറാണിക്കുണ്ടാവുക. ഏറെക്കാലത്തെ മുറവിളിക്കു ശേഷമാണ് രാജ്യറാണി സ്വതന്ത്ര സര്‍വ്വീസ് ആയി പ്രഖ്യാപിച്ചത്. അതു കൊണ്ടു തന്നെ പുതിയ സര്‍വ്വീസിന് നിലമ്പൂര്‍ റെയിലവേ സ്‌റ്റേഷനില്‍ സ്വീകരണം നല്കുന്നതിന് നിലമ്പൂര്‍ മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് എട്ടിന് സ്വീകരണം നല്കുന്നത്.

Sharing is caring!