പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് വാങ്ങി ഇരട്ടകള്‍ ; ഒരാള്‍ക്ക് നഷ്ടമായത് ഒരു മാര്‍ക്ക്
തിരൂരങ്ങാടി: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഇരട്ടകളില്‍ ഒരാള്‍ക്ക് ഒരു മാര്‍ക്കിന്റെ കുറവ്. തിരൂരങ്ങാടി കരിപറമ്പിലെ വിളഞ്ഞിപ്പുലാന് ഹസ്സന് അലിയുടെയും, ജമീലയുടെയും ദമ്പതികളുടെ ഇരട്ടമക്കളായ മുഹമ്മദ് ഷദീദിനും മുഹമ്മദ് ഷിയാദിനുമാണ് മികച്ച നേട്ടം നേടിയത്. എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസി ല്‍ പഠിക്കുന്ന മുഹമ്മദ് ഷദീദ് പ്ലസ്ടു സയന്‍സ് ബാച്ചിലാണ് 1200 ല്‍ 1200 മാര്‍ക്കും നേടിയത്. തിരൂരങ്ങാടി ജി.എച്ച്.എസ്.എസില്‍ പഠിക്കുന്ന മുഹമ്മദ് ഷദീദ് ഹ്യൂമാനിറ്റിസ് ബാച്ചില്‍ 1200 ല്‍ ഒരു മാര്‍ക്കിന്റെ കുറവോടെ 1199 മാര്‍ക്കും നേടി. ഒന്നാംവര്‍ഷ പരീക്ഷയിലും എല്ലാവിഷയങ്ങള്‍ക്കും ഇരുവരും ഫുള്‍മാര്‍ക്ക് നേടിയിരുന്നു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




