പ്ലസ്ടു റിസള്‍ട്ടിലും മലപ്പുറം വിജയഗാഥ, ഏറ്റവും കൂടുതല്‍ എ പ്ലസുകാര്‍ മലപ്പുറം ജില്ലയില്‍

പ്ലസ്ടു റിസള്‍ട്ടിലും മലപ്പുറം വിജയഗാഥ, ഏറ്റവും കൂടുതല്‍ എ പ്ലസുകാര്‍ മലപ്പുറം ജില്ലയില്‍

മലപ്പുറം: എസ്.എസ്.എല്‍.സി റിസള്‍ട്ടിന് പിന്നാലെ പ്്‌ളസടു റിസള്‍ട്ടിലും മലപ്പുറം വിജയഗാഥ. ജില്ല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് മലപ്പുറത്താണ്, 1865 പേരാണ് മലപ്പുറം ജല്ലയില്‍നിന്നും എ പ്ലസ് നേടിയത്. സംസ്ഥാനത്ത് 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം കൈവരിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം 82.11. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 77 ശതമാനം. 14,244 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഈ വര്‍ഷം 183 വിദ്യാര്‍ത്ഥികള്‍ 1200ല്‍ 1200 മാര്‍ക്കും നേടി. കഴിഞ്ഞ വര്‍ഷം 180 പേരാണ് ഈ നേട്ടം സ്വന്തമാക്കിയത്. സംസ്ഥാനത്തെ 79 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി.

മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. മെയ് 20ന് ട്രെയില്‍ അലോട്ട്മെന്റ്. ആദ്യഘട്ട അലോട്ട്മെന്റെ മെയ് 24ന്. ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളും ഒരുമിച്ച് ആരംഭിക്കുന്നത്. 2019-2020 അധ്യായന വര്‍ഷത്തില്‍ 203 അധ്യായന ദിവസങ്ങള്‍ സാധ്യമാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 226 അധ്യായന ദിവസങ്ങള്‍ ലക്ഷ്യമിടുന്നു

കോട്ടൂര്‍ എ കെ എം ഹയര്‍ സെക്കഡറി സ്‌കൂളിന് പ്ലസ്ടു പരീക്ഷയില്‍ തുടര്‍ച്ചയായി നൂറു ശതമാനം വിജയം. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരുന്നു. 1086 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 1085 കുട്ടികള്‍ ഉന്നത പഠനത്തിന് യോഗ്യതയും.124 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.
പ്ലസ്ടു പരീക്ഷയില്‍176 കുട്ടികളാണ് പരീക്ഷ എഴുതിയത്. 32 കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി. പരീക്ഷ ഫലം വന്നതോടെ കുട്ടികള്‍ സ്‌കൂളില്‍ എത്തി.തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ പ്രന്‍സിപ്പല്‍ അലി കടവണ്ടി, പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍, സ്‌കൂള്‍ മാനേജര്‍ കെ ഇബ്രാഹിം ഹാജി, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.

പ്ലസ് റ്റു പരിക്ഷയില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം
തവണയും നൂറ് ശതമാനം വിജയം നേടി കടകശ്ശേരി ഐഡിയല്‍

: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പ്ലസ് റ്റു പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ പരീക്ഷ എഴുതിയ 193 വിദ്യാര്‍ത്ഥികളും ഉയര്‍ന്ന മാര്‍ക്ക് നേടി 100% വിജയം വരിച്ച് കടകശ്ശേരിഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും ചരിത്രം കുറിച്ചു. .20 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും A+ നേടിയതിനോടൊപ്പം 18 പേര്‍ 5 വിഷയങ്ങളില്‍ A+ നേടുകയുണ്ടായി.ഇവരില്‍
എടപ്പാള്‍പുള്ളുവന്‍ പടി അമൃതത്തിലെ ഉണ്ണികൃഷ്ണന്റെയും അജിതയുടെയു മകള്‍ അമൃതവാര്യര്‍ ,
നടുവട്ടം ശുകപുരം കൊടായിക്കല്‍ ആനന്ദ് കുമാര്‍- ജിജ ആനന്ദ് ദമ്പതികളുടെ മകള്‍ അയന ആനന്ദ് എന്നിവര്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയതും
കൂടാതെ കുമ്പിടി ‘സ്‌നേഹ സാന്ദ്ര’ത്തിലെ ബാലചന്ദ്രന്‍ – സിന്ധു എന്നിവരുടെ മകള്‍ ബി സ്‌നേഹ, മാങ്ങാട്ടൂര്‍ പല്ലിയില്‍ ഉണ്ണികൃഷ്ണന്‍ -സുപ്രിയ ദമ്പതികളുടെ മകള്‍ വിഷ്ണുപ്രിയ, കാലടി മാടയിക്കാട് വീട്ടില്‍ വിജയന്‍ – ഗീത എന്നിവരുടെ മകന്‍ വിനീത് വി മോനോകി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 600ല്‍ 600 മാര്‍ക്ക് നേടാനായതും ഐഡിയല്‍ കാമ്പസിന് ഇരട്ടി മധുരമായി

കലാ-കായിക ശാസ്ത്ര മേഖലകളിലെ പോലെ തന്നെ പഠനകാര്യങ്ങളിലും ഐഡിയല്‍ മുന്നേറിക്കൊണ്ടിരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തിന്റെയും കഴിവുറ്റ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സമര്‍പ്പണത്തിന്റെയും രക്ഷിതാക്കളുടെ ആത്മാര്‍ത്ഥമായ സപ്പോര്‍ട്ടിന്റെയും ഫലമാണെന്ന് ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി കുഞ്ഞാവുഹാജിയും സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങളും മാനേജര്‍ മജീദ് ഐഡിയലും ഒരേ സ്വരത്തില്‍ പറയുന്നു.

തിളക്കമാര്‍ന്ന വിജയത്തോടൊപ്പം രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന വിദ്യാര്‍ത്ഥിസമൂഹത്തെ നിര്‍മിച്ചെടുക്കുന്നതില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രിന്‍സിപ്പല്‍ പ്രവീണ രാജ, മറ്റു അധ്യാപകര്‍, അനദ്ധ്യാപകജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവരേയും ഐഡിയല്‍ ട്രസ്റ്റ് ഭാരവാഹികള്‍ അഭിനന്ദിച്ചു.

Sharing is caring!