വീട്ടില്വിരുന്ന്വന്ന 14കാരിയെ ബന്ധുവായ യുവാവ് ഗര്‍ഭിണിയാക്കി

മഞ്ചേരി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ ബന്ധു കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി കണ്ടെത്തി. താനൂര്‍ പനങ്ങാട്ടൂര്‍ തയ്യിലപ്പറമ്പില്‍ ദേവരാജന്‍(27) ആണ് പ്രതി. 2016 മെയ് 17ന് പ്രതിയുടെ വീട്ടില്‍ വിരുന്നിനായെത്തിയതായിരുന്നു ബാലിക. മേയ് 20നും തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി പെണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയയാക്കി.
ദിവസങ്ങള്‍ക്കു ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയതില്‍ കുട്ടി ഗര്‍ഭിണിയായതായി കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് 2016 നവംബര്‍ നാലിന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കുള്ള ശിക്ഷ ഇന്ന് ജഡ്ജി എ വി നാരായണന് പ്രസ്താവിക്കും.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്