റമദാന്‍ പിറന്നതോടെ പഴ വിപണി ഉണര്‍ന്നു ആപ്പിള്‍ അഞ്ചിനം

റമദാന്‍ പിറന്നതോടെ  പഴ വിപണി ഉണര്‍ന്നു  ആപ്പിള്‍ അഞ്ചിനം

എടപ്പാള്‍: റമദാന്‍ പിറന്നതോടെ പഴ വിപണികള്‍ ഉണര്‍ന്നു. പ്രധാന കവലകളിലും വഴിയോരങ്ങളിലുമായി നിരവധി സ്റ്റാളുകളാണ് സജീവമായത്. നാടന്‍ ഇനങ്ങളും വിദേശികളുമായി നിരവധി പഴവര്‍ഗങ്ങളാണ് ഇത്തവണയും കച്ചവടക്കാര്‍ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 130, 200 നിരക്കുകളില്‍ തുടങ്ങുന്ന അഞ്ചിനം ആപ്പിളും, 50, 60, 100 നിരക്കുകളിലുള്ള മാമ്പഴവും 100 രൂപ നിരക്കില്‍ അനാറും ഓറഞ്ചും ഇറാനി മത്തയ്ക്ക് 22 രൂപയും തണ്ണിമത്തന് 20 രൂപയും സപ്പോര്‍ട്ടക്ക് 50 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ പ്രധാനയിനങ്ങളുടെ വിലനിലവാരം. വരും ദിവസങ്ങളില്‍ ആവശ്യക്കാര്‍ ഏറിവരുമെന്നതിനാല്‍ തന്നെ വിലയില്‍ മാറ്റം വരാനും സാധിയുള്ളതായാണ് റിപ്പോര്‍ട്ട്. നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ച് കൂടാനാവത്തതാണ് ഫ്രൂട്‌സുകള്‍ എന്നതിനാല്‍ തന്നെ പഴവര്‍ഗങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.

Sharing is caring!