മലപ്പുറത്തെ കൊച്ചുഗായിക നിസ്ബ ഹമീദിന് ഫുള്‍ എ പ്ലസ്
മലപ്പുറം: മാപ്പിളപ്പാട്ട് റിയാലിറ്റി ഷോതാരവും, സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഒന്നാംസ്ഥാനക്കാരിയുമായ നിസ്ബ ഹമീദിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. വല്ല്യുപ്പയുടെ വരികള്‍ പാടിയാണ് കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിസ്ബ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നത്. എടരിക്കോട് പി.കെ.എം.എം .എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയായ നിസ്ബ കോഡൂര്‍ വലിയാട് സ്വദേശിയാണ്.സംസ്ഥാന കലോത്സവത്തില്‍ അറബി സംഘഗാനത്തില്‍ ഫസ്റ്റ് എ ഗ്രേഡും, അറബിഗാനത്തില്‍ എ ഗ്രേഡും ഈകൊച്ചുകലാകാരിക്ക് ലഭിച്ചിരുന്നു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]