കതീന വെടി പൊട്ടിക്കാന്‍ പരിയാണി ഇല്ലാത്ത ഒരു നോമ്പുകാലം കൂടി

കതീന വെടി പൊട്ടിക്കാന്‍ പരിയാണി ഇല്ലാത്ത  ഒരു നോമ്പുകാലം കൂടി

മലപ്പുറം: നോമ്പു തുറക്കാന്‍ പെരിന്തല്‍മണ്ണ ടൗണ്‍ പള്ളിയില്‍ നിന്ന് പൊട്ടിക്കുന്ന കതീന വെടിയുടെ ശബ്ദം കാതോര്‍ത്തിരുന്ന ഒരു കാലം നാട്ടുകാര്‍ അത്രപെട്ടെന്നൊന്നും മറക്കില്ല,
*മാനത്ത് മംഗലത്തെ താമരത്ത് പരിയാണിയായിരുന്നു വര്‍ഷങ്ങളായി ആ വെടി പൊട്ടിച്ചിരുന്നത്, പരിയാണിയുടെ മരണത്തോടെ ആ വെടിയൊച്ച നിലച്ചു. പരിയാണിയുടെ മരണ ശേഷം വരുന്ന നാലാമത്തെ നോമ്പു കാലമാണിത്. പരിയാണിയില്ലാത്ത ഒരു നോമ്പുകാലം കൂടി വീണ്ടും കടന്നു പോകുന്നു.

റമദാനില്‍ തിരക്കേറിയിരുന്ന ഇസ്ലാമിക
പുസ്തക കടകള്‍ക്കും മാന്ദ്യത്തിന്റെ കാലം

:റമദാനില്‍ തിരക്കേറിയിരുന്ന ഇസ്ലാമിക പുസ്തക കടകള്‍ക്കും മാന്ദ്യത്തിന്റെ കാലം. പൊന്നാനി വലിയ ജുമാ മസ്ജിദിന് സമീപത്തെ ഷോപ്പുകളിലും തിരക്ക് കുറഞ്ഞു.റമദാന്‍ മാസമടുക്കുമ്പോള്‍ തന്നെ ഉണരുന്ന വിപണിയാണ് പൊന്നാനിയിലെ ഇസ്ലാമിക പുസ്തക കടകള്‍. ഖുര്‍ആന്‍, നിസ്‌ക്കാര കുപ്പായങ്ങള്‍, പള്ളികളിലേക്കും, വീടുകളിലേക്കും ആവശ്യമായ മറ്റു സാധനങ്ങള്‍, തൊപ്പികള്‍ എന്നിവയ്‌ക്കെല്ലാം വന്‍ ഡിമാന്റായിരുന്നു ഈ കടകളിലുണ്ടായിരുന്നത്. എന്നാല്‍, നോട്ടു നിരോധനത്തിനു ശേഷമുള്ള ഓരോ റമദാനിലും, ഈ കടകളിലും വില്പനയില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നത്. പൊന്നാനി ജെ.എം.റോഡില്‍ മൂന്നു ഇസ് ലാമിക പ്രസിദ്ധീകരണ ഷോപ്പുകളാണുള്ളത്. റമദാന് ആഴ്ചകള്‍ക്ക് മുമ്പുതന്നെ വിവിധ സാധനങ്ങള്‍ വാങ്ങാനായി നേരത്തെ ധാരാളം പേര്‍ എത്തിയിരുന്നു.എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ ഗണ്യമായ കുറവാണ് ഉണ്ടാവുന്നതെന്ന് ഷോപ്പുടമകള്‍ പറയുന്നു. ഖുര്‍ആനിനും, തൊപ്പികള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നത്. റമദാന്‍ മാസമാണ് ഇവരെ സംബന്ധിച്ച് വില്പന വര്‍ധിക്കുന്ന കാലം. പൊന്നാനി താലൂക്കിന്റെ വിവിധയിടങ്ങളിലുള്ളവര്‍ പോലും റമദാനില്‍ ഇത്തരം സാധനങ്ങള്‍ വാങ്ങാന്‍ പൊന്നാനിയിലേക്കാണ് എത്തിയിരുന്നത്. ഉപഭോക്താക്കളുടെ വാങ്ങാനുള്ള ശേഷി കുറഞ്ഞതാണ് ഇത്തരം കടകളെ പ്രതിസന്ധിയിലാക്കുന്നത്

Sharing is caring!