നോമ്പായതിനാല്‍ മലപ്പുറത്തുകാര്‍ വെള്ളം തരുന്നില്ലായെ എന്ന് നിലവിളിക്കുന്നവരോട്…
മലപ്പുറം: നോമ്പായതിനാല്‍ മലപ്പുറത്തുകാര്‍ വെള്ളം തരുന്നില്ലായെ എന്ന് നിലവിളിക്കുന്നവരോട് അരുണ്വെട്രിമാരന് പറയുന്നത് കേള്ക്കു..,
മലപ്പുറം ചെരിപ്പടി മിനി ഊട്ടി ഭാഗത്ത് ഒരാളെ അന്വേഷിച്ചു ചെല്ലുമ്പോള്‍ ഇടക്കുവച്ചൊരു ഫോണ്‍ വന്നപ്പോള്‍ ഒരു കാലുങ്കിനടുത്തു ബൈക്ക് നിര്‍ത്തി സംസാരിച്ചു, അത് കഴിഞ്ഞു വാട്സാപ്പില്‍ വന്ന മെസേജ് നോക്കി റിപ്ലെ ചെയ്തിരിക്കുമ്പോള്‍ ഒരു സിഗരറ്റ് വലിക്കാന്‍ മോഹം, കുറേ നേരമായി പാറമടയും ക്രഷറും കുറെ ടിപ്പര്‍ ലോറിയുമല്ലാതെ മറ്റൊന്നും കാണാഞ്ഞ ആ ഭാഗത്ത് വല്ല കടയുമുണ്ടോ എന്നന്വേഷിക്കാന്‍ നിന്നപ്പോള്‍ ഒരു ഉമ്മ കൈയ്യില്‍ ഒരു കെട്ട് മുരിങ്ങയിലയും പിടിച്ചു കുറച്ചു ആടുകളോടൊപ്പം വരുന്നു, അടുത്തു വന്നപ്പോള്‍ ഉമ്മാനോട് അടുത്ത് വല്ല കടയുമുണ്ടൊ ഉമ്മാന്നു ചോദിച്ചപ്പോള്‍ അപ്പൊ തന്നെ ”മോനെ അനക്ക് പൈക്കുന്നുണ്ടേല് ന്റെ പോരേല്ക്കു വാ, ഇവിടെ അടുത്തൊന്നും പീടിയ ഇല്ല, ഉള്ളോടത്തു പോയ ഒന്നുണ്ടാവൂല്ല തിന്നാന്‍ ന്ന്. വേണ്ടുമ്മ കഴിക്കാനല്ല ന്നു പറഞ്ഞപ്പോള്‍ ന്ന വെള്ളം കലക്കി തരാം ന്നായി…. വേണ്ടുമ്മ ഇങ്ങള് പൊയ്ക്കോളിന് ഞാന്‍ കഴിച്ചിട്ട് വന്നതാ ഇതുവഴി പൂക്കോട്ടൂര്‍ പോകുന്ന വഴി നിര്‍ത്തിയതാണെന്നു പറഞ്ഞു പോന്നു.
ഇത്ര ചെറിയ സംഭവം വലിയ കാര്യമാക്കി പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല മലപ്പുറം എന്നത് ബോംബ് ഹോള്‍സെയില്‍ വിലക്ക് കിട്ടുന്ന മിനി പാക്കിസ്ഥാനോ നോമ്പിന് മറ്റു ജാതിക്കാര്‍ക്ക് വെള്ളം പോലും കൊടുക്കാത്ത താലിബാനോ അല്ല, വെള്ളം ചോദിച്ചാല്‍ മോര് കൊടുക്കുന്ന, വിശക്കുന്നവന് അന്നം കൊടുക്കുന്ന കുറെയേറെ നല്ലമനുഷ്യരുള്ള സ്ഥലമാണ്, അതില്‍ കൂടുതല്‍ ഇസ്ലാം മത വിശ്വസികളാണെന്ന ഒരൊറ്റ കാര്യം വച്ച് മലപ്പുറത്തെ ഒരു ഭീകര കേന്ദ്രമാക്കി അവതരിപ്പിക്കരുത്, നോമ്പ് ആരംഭിക്കുന്നതിന് ഒരു നാള് മുന്‍പ് തന്നെ നോമ്പായതിനാല്‍ മുസ്ലീങ്ങള്‍ വെള്ളം പോലും തരുന്നില്ലായെ എന്നുപറഞ്ഞു നിലവിളിക്കരുതെന്നു ഒന്ന് ഓര്‍മ്മിപ്പിച്ചതാ.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




