വേദനകള്‍ കടിച്ചമര്‍ത്തി എസ്.എസ്.എല്‍ സി പരീക്ഷയെഴുതിയ റാഷിദിന്റെ വിജയത്തിന് പത്തരമാറ്റ്

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ പഞ്ചായത്തിലെ വലക്കണ്ടി മമ്പുറത്തിങ്ങല് അബ്ദുല്‍ ഹമീദ് ദാരിമിയുടെ മകനാണ് മുഹമ്മദ് റാഷിദ്. എല്ല് നുറുക്കുന്ന വേദന സഹിച്ചാണ് റാഷിദ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പെരുവള്ളൂര്‍ ഹൈസ്കൂളിലായിരുന്നു പരീക്ഷ എഴുതിയത്. ക്യാംപസ്സ് സ്കൂള്‍, പാണമ്പ്ര കൊയപ്പ സ്കൂള്‍ എന്നിവിടങ്ങളിലും പഠിച്ചിട്ടുണ്ട്. ആറ് എ പ്ലസ്, മൂന്ന് എ, ഒരു ബി എന്നിവയാണ് ഗ്രേഡ്. സ്വന്തമായി എഴുതാന്‍ പ്രയാസമായതിനാല്പരീക്ഷ എഴുതിയത് സഹായിയായിരുന്നു. ഹൈസ്കൂള്‍ ക്ലാസില്‍ പരസഹായത്തോടെ പോയിരുന്നു. ജനിച്ച് 19 ദിവസം എല്ല് നുറുക്കുന്ന രോഗം പിടിപ്പെട്ടതാണ്.കൂട്ടുകാരല്ലാം സ്കൂളില്‍ പോകുമ്പോള്‍ സങ്കടത്തോടെ നോക്കിയിരുന്ന റാഷിദിന്റെ ആഗ്രഹം കൊണ്ടാണ് ഏതാനും വര്‍ഷം മുമ്പ് സ്കൂളില്‍ ചേര്‍ത്തത്.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]