കടുത്ത ‘മനുഷ്യാവകാശ ലംഘനമാണ്’ നടന്നതെന്ന് ഇപ്പോളല്ലേ മനസിലായത്.. എം.പി. രസ്ന പറയുന്നു…
മുസ്ലിംസ്ത്രീകളുടെ മുഖവസ്ത്രധാരണം ചര്‍ച്ചയായ സാഹചര്യത്തില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ വെളിപ്പെടുത്തുകയാണ്.
മലപ്പുറം ഗവ.കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ എം.പി.രസ്ന പറയുന്നത് ഇങ്ങിനെയാണ്…
ബുര്‍ഖ ധരിച്ചു ക്യാമ്പസുകളില്‍ പ്രവേശിക്കുന്നത് വിലക്കിയെന്നുള്ള സര്‍ക്കുലര്‍ മൗലികാവകാശ ലംഘനമാണെന്നു പറഞ്ഞു കേള്‍ക്കുന്നു.. അങ്ങനെയാണെങ്കില്‍ ഇന്ന് പല ക്യാംപസുകളിലും ജീനും, ലെഗ്ഗിനും, സൈഡ് സ്ലിറ്റുള്ള ടോപ്പുകളും വിലക്കപ്പെട്ട വസ്ത്രങ്ങളാണല്ലോ..അപ്പോള്‍ അതും ഭരണഘടന നല്കുന്ന മൗലികാവകാശങ്ങളുടെ കടുത്ത ലംഘനം തന്നെ ആണല്ലേ?? ..പണ്ടു പഠിച്ച കോളേജില്‍ ഇതിനെല്ലാം വിലക്കായിരുന്നു.. അന്ന് പരാതി പറഞ്ഞപ്പോ അതൊക്കെ ‘അവിടുത്തെ സര്‍ക്കുലര്‍ അനുസരിച്ചുള്ള നിയമം’ ആണ് എന്നായിരുന്നു മറുപടി..കടുത്ത ‘മനുഷ്യാവകാശ ലംഘനമാണ്’ നടന്നതെന്ന് ഇപ്പോളല്ലേ മനസിലായത്..ജീനും ലെഗ്ഗിനും നിരോധിച്ചാല്‍ അത് മാന്യതക്കു വേണ്ടിയുള്ള സര്‍ക്കുലര്‍ നിയമം. മുഖം മൂടുന്ന വസ്ത്രം നിരോധിച്ചാല്‍ അത് മൗലികാവകാശ ലംഘനം..
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




