മുതുക് ചവിട്ടുപടിയാക്കി ജൈസലിന്റെ സ്വപ്നം പൂവണിഞ്ഞു, കാന്തപുരം വിഭാഗം പണിത ഇരുനില വീട് കൈമാറി

മലപ്പുറം: സ്വപ്നം പൂവണിഞ്ഞ നിര്‍വൃതിയില്‍ ജൈസല്‍ താനൂര്‍. കേരളം കണ്ട മഹാപ്രളയകാലത്ത് സ്വന്തത്തെ മറന്ന് മുതുക് വിരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ജൈസല്‍ താനൂരിന് ഇനി സന്തോഷത്തോടെ അന്തിയുറങ്ങാം. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഐ.സി.എഫിന്റെ സഹകരത്തോടെ നിര്‍മിച്ച് നല്കിയ ദാറുല്‍ ഖൈറാണ് ജൈസലിനും കുടുംബത്തിനും ആശ്വാസമായത്. ആയിരത്തി ഒരു നൂറ് സ്ക്വയര്‍ ഫീറ്റില്‍ പതിനാറ് ലക്ഷം രൂപ ചെലവിലാണ് ഇരുനില വീട് പണിതത്. കഴിഞ്ഞ സെപ്തംബറിലാണ് അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് കുറ്റിയടിച്ചത്. വേങ്ങര മുതലമട് നിന്ന് പ്രളയബാധിതരെ ബോട്ടില്‍ കയറ്റുന്നതിന് വേണ്ടി കുനിഞ്ഞ് മുതു ചവിട്ടി പടിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് ജൈസലിനെ ദുരന്തകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ സിംബലാക്കി മാറ്റിയത്. ഒരു കൂരയില്‍ കഴിയുന്ന കാലത്താണ് ദുരന്തത്തിന്റെ ഇരകളെ രക്ഷിക്കുന്നതിന് വേണ്ടി തയ്യാറായത്. ദാറുല്‍ ഖൈര്‍ സമര്‍പ്പണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍ താക്കോല്‍ കൈമാറ്റം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ത്വാഹാ തങ്ങള്‍ അധ്യക്ഷ്യത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി സൈതലവി ചെങ്ങര, എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, മുഹമ്മദ് പറവൂര്‍ പ്രസംഗിച്ചു. ഹബീബ് കോയ തങ്ങള്‍, ശറഫുദ്ധീന്‍ ജമലുലൈലി തങ്ങള്‍, സീതിക്കോയ തങ്ങള്‍, ജലാലുദ്ധീന്‍ ജീലാനി തങ്ങള്‍, വി.പി.എം ബശീര്‍ പറവന്നൂര്‍, ജമാല്‍ കരുളായി, എ.പി. ബഷീര്‍ ചെല്ലക്കൊടി സംബന്ധിച്ചു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]