താനൂരിലെ അക്രമത്തിന് പിന്നില്‍ എം എല്‍ എ യും സി പിഎം നേതാവുമാണെന്ന് മുസ്ലീംലീഗ്

താനൂര്‍: അഞ്ചുടിയില്‍ ഉണ്ടായ ആക്രമത്തിന് പിന്നില്‍ സി പി എം ആണെന്ന്് മുസ്ലീംലീഗ്. താനൂര്‍ നഗരസഭാ കൗണ്‍സിലര്‍ സി പി സലീമിനു മുജീദ് കോയയ്ക്കും കഴിഞ്ഞദിവസം വെട്ടേറ്റിരുന്നു. ബന്ധുവായ മുജീദ് കോയയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കൗണ്‍സിലര്‍ക്ക് വെട്ടേറ്റത്.
അക്രമത്തിന് പിന്നില്‍ സി പിഎം നേതാവും എം എല്‍ എ യുമായ വി അബ്ദുറഹ്മാനാണെന്ന് മുസ്ലീംലീഗ് ആരോപിച്ചു. തിരഞ്ഞടുപ്പ് തലേന്ന് താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാന്റെ വാഹനം ഒരു സംഘം ആളുകള്‍ തടഞ്ഞിരുന്നു. താനൂരില്‍ അക്രമം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് മുസ്ലീം ലീഗാണെന്ന് എം എല്‍ എ അഭിപ്രായപ്പെട്ടിരുന്നു.
തികച്ചും ആസൂത്രിതമാണ് ഈ ആക്രമണം. ബന്ധപ്പെട്ടവര്‍ അന്വേഷണം ഊര്‍ജിതമാക്കി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആക്രമണം സൃഷ്ടിക്കുന്നത് ലീഗല്ലെന്നും മുസ്ലീം ലീഗ് നേതാവ് അഷ്റഫ് പറഞ്ഞു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]