ഇനിയും വ്യക്തിഹത്യചെയ്താന് ലീഗിന്റെ അടിവേരറുക്കുന്ന തെളിവുകള്‍ പുറത്തുവിടുമെന്ന് പി.വി.അന്‍വര്‍
മലപ്പുറം: തന്നെ ഇനിയും വ്യക്തിഹത്യചെയ്താന് മുസ്ലിംലീഗിന്റെ അടിവേരറുക്കുന്ന തെളിവുകള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായ പൊന്നാനി ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി.അന്‍വര്‍. ലീഗ് പ്രമുഖ നേതാക്കളുടെ മുഖംമൂടി വലിച്ചുകീറുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആ തെളിവുകള്‍ തെരഞ്ഞെടുപ്പില്‍ താന്‍ പുറത്തുവിട്ടിരുന്നുവെങ്കില്‍ യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പില്‍ മലബാറില്‍ ഒരു സീറ്റുപോലും ലഭിക്കില്ലായിരുന്നുവെന്നും പി.വി.അന്‍വര്‍ പറഞ്ഞു. ഇനിയും തന്നെ വ്യക്തി ഹത്യചെയ്യാനാണ് മുസ്ലിംലീഗിന്റെ തീരുമാനമെങ്കില്‍ ഈ തെളിവുകള്‍ പുറത്തുവിടുമെന്നും ഇത് മുസ്ലിംലീഗ് നേതാക്കള്‍ക്കുള്ള താക്കീതാണെന്നും പി.വി.അന്‍വര്‍ പറഞ്ഞു. എന്നാല്‍ ഇത് ലീഗിന്റെ ഏതു നേതാക്കള്‍ക്കെതിരെയുള്ളതാണെന്ന് പറയില്ലെന്നും ഇത് താന്‍ പറയുമ്പോള്‍ ആ നേതാക്കള്‍ക്ക് തന്നെ മനസ്സിലാകുമെന്നും അന്‍വര്‍ പറഞ്ഞു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അന്‍വര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്, മാസങ്ങളായി തനിക്കെതിരെ ലീഗുകാര്‍ വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുയാണ്, താന്‍ പുറത്തുവിടുന്ന തെളിവുകള്‍ ലീഗുനേതാക്കളുടെ കുടുംബ ജീവിതത്തെ തകര്‍ക്കുന്നതും അവരുടെ ജനസമ്മതി തകര്‍ക്കുകയും ചെയ്യുന്ന തെളിവുകളാകുമെന്നും അന്‍വര്‍ പറഞ്ഞു. ഇതിന്റെ കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ട്, മുസ്ലിംമത വിഭാഗത്തില്‍ വരുത്താന്‍ പോകുന്ന വലിയൊരു മാറ്റമാകും ഇതെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് ലീഗ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്ന പലരുടേയും കൃത്യമായ മുഖം ഈ നാട്ടിലെ ജനങ്ങള്‍ കാണും, ഈ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഈ നേതാക്കള്‍ക്ക് പിന്നീട് സമൂഹത്തില്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും, ഈ തെളിവുകള്‍ താന്‍ ഉപയോഗിക്കാത്തത് തന്റെ വ്യക്തിപരമായ ചില മര്യാദകള്‍ കൊണ്ടാണ്, അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്ത് ഞാന്‍ ഉപയോഗിച്ചരുന്നെങ്കിലും മലബാറില്‍ ഒരു സീറ്റും അവര്‍ക്ക് ലഭിക്കില്ലായിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ പുറത്തുവന്നാല്‍ അവര്‍ക്കൊപ്പം തന്നെ മുസ്ലിംസമുദായത്തിനും ചീത്തപ്പേരുണ്ടാകുമെന്നതിനാലാണ് താന്‍ ഇക്കാര്യം പുറത്തുവിടാതിരുന്നത്, പക്ഷെ ഇനിയും എന്നെ വ്യക്തിപരമായി ഹത്യനടത്താനാണ് അവരുടെ തീരുമാനമെങ്കില്‍ അങ്ങിനെയാണ് അണികള്‍ക്ക് ലീഗ് നിര്‍ദ്ദേശം നല്കിയിട്ടുള്ളതെങ്കില് ഇന്നല്ലെങ്കില്‍ നാളെ ആ തെളിവുകള്‍ താന്‍ പുറത്തുവിടുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]