വെള്ളിയാഴ്ച ഖുത്തുബയില്‍ എം.ഇ.എസിനെ നെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഖത്തീബുമാര്‍.

വെള്ളിയാഴ്ച ഖുത്തുബയില്‍  എം.ഇ.എസിനെ നെതിരെ  രൂക്ഷ വിമര്‍ശനം ഉയര്‍ത്തി  ഖത്തീബുമാര്‍.

മലപ്പുറം: വെള്ളിയാഴ്ച ജുമുഅ ഖുത്തുബയില്‍ എം.ഇ.എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിവിട്ട് ഖത്തീബുമാര്‍ രംഗത്ത്.മുസ്ലീം സമുദായത്തിലെ ഉമ്മച്ചിമക്കളുടെ തട്ടം കീറാനാണ് എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഫസല്‍ ഗഫൂറിന്റെ പുറപാടെങ്കില്‍ അത് സ്വന്തം പേരിലായാല്‍ മതിയെന്നും സമുദായത്തിന്റെ ചിലവില്‍ വേണ്ടെന്നും വളാഞ്ചേരി ജുമാ മസ്ജിദ് ഖത്തീബ് മുനീര്‍ ഹുദവി വിളയില്‍പറഞ്ഞു. വളാഞ്ചേരി ടൗണ്‍ പള്ളിയില്‍ ഖുത്തുബ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുനീര്‍ ഹുദവി വിളയില്‍.ആവിഷ്‌കാരസ്വാതന്ത്ര്യം ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപെടാറുണ്ട്.* *കേരളത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ക്ലച്ച് പിടിക്കാറില്ല. മുസ്ലീം സമുദായത്തിന്റെ നാമത്തില്‍ വന്ന് ഇത്തരത്തിലുള്ള സര്‍ക്കുലറുമായി മുന്നോട്ട് വന്നത് നീതീകരിക്കാന്‍ കഴിയില്ല. ഇതര മതസ്ഥാപനങ്ങളില്‍ നിന്നു പോലും ഉണ്ടാകാത്ത നീചമായ പ്രവൃത്തിയുമായാണ് എം.ഇ.എസ് കടന്നു വന്നിരിക്കുന്നതെന്നും മുനീര്‍ ഹുദവി പറഞ്ഞു. ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ ഈ നടപടിക്കെതിരെ പണ്ഡിത സമൂഹം രംഗത്ത് വരണം. ഫസല്‍ ഗഫൂറിനെ ഒരു മുസ്ലീം ബുദ്ധിജീവിയാക്കിയത് മാധ്യമങ്ങളാണ് .സി.ജെ.തോമസിനെ ക്രൈസ്തവ ബുദ്ധിജീവിയെന്ന്*വിളിച്ചിട്ടില്ല. വി.ടി ഭട്ടതിരിപ്പാടിനെ നമ്പൂതിരി ബുദ്ധിജീവിയെന്നും ആരും വിളിച്ചിട്ടില്ല .പെണ്‍കുട്ടികള്‍ക്ക് റാമ്പുകളില്‍ ഷോ കാണിക്കാനുള്ള അവസരങ്ങള്‍ക്കുള്ള* *സര്‍ട്ടിഫിക്കറ്റാണ് എം.ഇ.എസ് സര്‍ക്കുലറിലൂടെ നല്‍കിയിരിക്കുന്നതെന്നും, ഫസല്‍ ഗഫൂറിനെ* *പോലെയുള്ള പുഴുക്കുത്തുകളാണ് സമുദായത്തെ നശിപിക്കുന്നതെന്നും മുനീര്‍ ഹുദവി ഖുത്തുബ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!