പ്രവാസികളെ കൊണ്ട് ലീഗ് കള്ളവോട്ട് ചെയ്യിച്ചെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി ലീഗ്

പ്രവാസികളെ കൊണ്ട് ലീഗ് കള്ളവോട്ട്  ചെയ്യിച്ചെന്ന സി.പി.എം ആരോപണത്തിന്  മറുപടിയുമായി ലീഗ്

മലപ്പുറം: കാസര്‍കോട് കല്യാശേരി പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രവാസികളുടെ കള്ളവോട്ട് ചെയ്തുവെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി ലീഗ്. സ്ഥലത്തില്ലെന്ന് സി.പി.എം പ്രചരിപ്പിച്ച മൂന്നുപേരെ ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. എം. സാബിത്ത്, എം. മുഹമ്മദ് അന്‍വര്‍, കെ.വി താജുദ്ദീന്‍ എന്നവരെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത്. പട്ടികയിലെ ഷബീര്‍ വോട്ട് ചെയ്തതിന് ശേഷം ഗള്‍ഫിലേക്ക് മടങ്ങിയതിന്റെ യാത്രാരേഖകളും നേതാക്കള്‍ പുറത്തുവിട്ടു. പട്ടികയിലുള്ള ബാക്കിയുള്ളവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.

അതേസമയം കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ അംഗം കെ.പി സുമയ്യ, പത്മിനി എന്നവര്‍ക്കെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്

Sharing is caring!