കരിപ്പൂര്‍ വഴി സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പുലിവാലായി
മലപ്പുറം: കരിപ്പൂരില്‍ വിമാനത്തവളം വഴി മല ദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 852 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി പിടിയില്‍. കഴിഞ്ഞ ദിവസമാണ് സംഭവം.
പന്നിക്കോട്ടൂര്‍ കൊടുവള്ളിയിലെ തറയില്‍ മുഹമ്മദ് ഹാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്.
സ്വര്‍ണം അഞ്ച് ക്യാപ്സുളുകള്‍ ആയാണ് കടത്താന്‍ ശ്രമിച്ചത്, മലദ്വാരത്തില്‍ സൂക്ഷിച്ച അഞ്ചു ക്യാപ്സൂള്‍ സ്വര്‍ണത്തില്‍ നാലെണ്ണം എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഹാളില്‍ വച്ച് തന്നെ പുറത്ത് എടുക്കാന്‍ സാധിച്ചു. ഒരു എണ്ണം വളരെ അകത്തേക്ക് പോകുകയും പിന്നീട് രക്തം വരുകയും ചെയ്തു. തുടര്‍ന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ കൊണ്ട് പോയാണ് അവസാനത്തെ അവസാനത്തെ ക്യാപ് സൂള്‍ പുറത്ത് എടുത്തത്.
ഗള്‍ഫില്‍ നിന്ന് വിമാനത്താവളങ്ങള്‍ വഴി നടത്തുന്ന സ്വര്‍ണക്കടത്തിന് സ്വര്‍ണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വര്‍ണക്കട്ടികളും ബിസ്ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തില്‍ കലര്‍ത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാര്‍ കാരിയര്‍മാര്‍ മുഖേന സ്വര്‍ണം കടത്തുന്നത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വര്‍ണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.
ഇലക്രേ്ടാണിക് ഉപകരണങ്ങളുടെ ഉള്ളില്‍ സ്വര്‍ണക്കട്ടികളും ബിസ്ക്കറ്റുകളും ഒളിപ്പിക്കുന്ന രീതിയാണ് ആദ്യം മുതലേ സ്വര്‍ണക്കള്ളക്കടത്ത് സംഘം പ്രയോഗിച്ചിരുന്നത്. ഇത് കൂടുതല്‍ പിടിക്കപ്പെട്ടു തുടങ്ങിയതോടെ ഇലക്രേ്ടാണിക് യന്ത്രങ്ങളുടെ ഭാഗമായി തോന്നത്തക്ക വിധത്തില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ച് കടത്തുന്ന രീതി തുടര്‍ന്നു. പിന്നീടാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തുന്ന രീതി പരീക്ഷിച്ചത്. പ്രത്യേക ജെല്‍ ഉപയോഗിച്ച് മലദ്വരത്തില്‍ഒളിപ്പിക്കുന്ന സ്വര്‍ണവുമായി എത്തുന്ന യാത്രക്കാര്‍ നടക്കുമ്പോള്‍ സംശയം തോന്നാതിരിക്കാന്‍ ദുബൈയില്‍ പരിശീലനം നല്‍കുക പോലും ചെയ്യുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. മരദ്വാരത്തില്‍ സ്വര്‍ണംസൂക്ഷിച്ചാല്‍ പിന്നീട് ഭക്ഷണ പദാര്‍ഥങ്ങള്‍ ഒന്നും കഴിക്കാന്‍ പാടില്ലെത്രെ, ജ്യൂസും, വെള്ളവും മാത്രം കുടിച്ചു വേണം പുറത്തുവരുംവരെ വിശപ്പടക്കാന്‍, ഇതിനായി പ്രത്യേക പരിശീലനങ്ങള്‍ നേരത്തെ തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ നല്‍കിയിരുന്നു. ഇവിടങ്ങളില്‍ നിന്നും ആദ്യകാലങ്ങളില്‍ പരിശീലനം നല്‍കിയത് ലഹരിവസ്തുക്കള്‍ മരദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു. പിന്നീടാണ് സ്വര്‍ണവും ഇത്തരത്തില്‍ കടത്തിത്തുടങ്ങിയത്.
ഇപ്പോള്‍ സ്വര്‍ണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമായതായാണ് റലപ്പോര്ട്ട്. ആദ്യം സ്വര്‍ണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെല്റ്റ്രൂപത്തിലാക്കി അരയില്‍കെട്ടും, അല്ലെങ്കില്‍ അല്ലെങ്കില്‍ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കില്‍ അവരുടെ ബ്രാക്ക് ഉള്ളില്‍ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തില്‍ പതിച്ച്് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിന് പാഡ്പോലെ രൂപംമാറ്റിയും വെള്ളപൊതിയില്‍ മണ്ണ് രൂപത്തിലുള്ള സ്വര്‍ണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തില്‍ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് വ്യാപകമായി സ്വര്‍ണം ഒഴിക്കുന്നതായാണ് റിപ്പോര്‍ട്ട്, കരിപ്പൂര്‍ വിമാനത്തവളതത്തില്‍നിന്നുംഇത്തരം സ്വര്‍ണക്കടത്ത് പലതവണ പിടിച്ചിട്ടുണ്ടെങ്കിലും, പിടിക്കപ്പെടാതെ നിരവധിപേര്‍ രക്ഷപ്പെട്ടതായും സൂചനകളുണ്ട്, പിടിക്കപ്പെടാതിരിക്കാനായി കൂടുതല്‍ സ്ത്രീ കാരിയര്‍മാരെ സ്വര്‍ണക്കടത്ത് മാഫിയ ഉപയോപ്പെടുത്തുന്നതായും വിവരങ്ങളുണ്ട്, സ്ത്രീകളുടെ അടിവസ്ത്രത്തിനകത്തും മറ്റും ഒളിപ്പിച്ചുകടത്തുന്ന സ്വര്‍ണം പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്നതിനാലാണ് ഇത്തരം കടത്തു സജീവമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും ഇത്തരത്തിലുള്ള 300ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ബ്രാക്കുള്ളില് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും, നാപ്കിന് പാഡ് രൂപത്തിലാക്കിയും, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചും കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂരില്‍ നിന്നും കഴിഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. സ്വര്‍ണം മണ്ണ്രൂപത്തിലുള്ള മിശ്രിതമാക്കി ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണം പിടികുടാനുള്ള നൂതന സംവിധാനങ്ങളും വിമാനത്തവളങ്ങളില്‍ കുറവാണ്, കരിപ്പൂര്‍വിമാനത്താവളം വഴി ഇത്തരം സ്വര്‍ണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, വിമാനത്തവളത്തില്‍ പിടികൂടുന്നത് പലപ്പോഴും പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരേയും, രഹസ്യവിവരം ലഭിക്കുന്നവരെയും മാത്രമാണ്,
എയര്‍ഇന്ത്യ എക്സപ്രസിന്റെ ഐ.എക്സ്-348 വിമാനത്തില്‍ കരിപ്പൂരിലെത്തിയ നാദാപുരം ജന്‍ഷീര്‍(22)എന്ന യാത്രക്കാരനില്‍നിന്നാണ് കാലില്‍വെച്ചുകെട്ടിയ സ്വര്‍ണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളില്‍ പരിശോധനക്കെത്തിയപ്പോള്‍ ഇയാളുടെ നടത്തത്തില്‍ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തത്. രണ്ട് കാലുകളില്‍ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണ്ണുണ്ടായിരുന്നത്.ഓരോ കാലിലും നാലു പൊതുകള്‍ വീതം വെച്ചുകെട്ടി അതിനു മുകളില്‍ ബാന്‍ഡേജിട്ടാണ് ഇയാള്‍ വന്നിരുന്നത്.കളിമണ്ണ് രൂപത്തിലുളള എട്ടു പ്ലാസ്റ്റിക് കവറില്‍ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്. പിടികൂടിയ പ്ലാസ്റ്റിക്ക് കവര്‍ പൊതികള്‍ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വര്‍ണമാണ് മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്. മിശ്രിതത്തില്‍ സ്വര്‍ണം പൊടിച്ച് കലര്‍ത്തിയാണ് ഇയാള്‍ കൊണ്ടുവന്നത്.സാധാരണ പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത രീതിയിലായിരുന്നു സ്വര്‍ണം. ഇവക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 80 ലക്ഷം രൂപ വിലലഭിക്കും.
1.38 കിലോ സ്വര്‍ണം കളിമണ്‍ മിശ്രിതമാക്കി അരയില്‍കെട്ടി ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പാലക്കാട് ഗൂഢല്ലൂര്‍ സ്വദേശി മുഹമ്മദ് അനസ്(26) കഴിഞ്ഞ കരിപ്പൂരില്‍ പിടിയിലായത്. എയര്‍ഇന്ത്യ എക്സപ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ ഇയാള്‍ കളിമണ്‍ രൂപത്തിലുളള മിശ്രിതത്തില്‍ സ്വര്‍ണം പൊടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംശയംതോന്നി യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിനു 41.86 ലക്ഷം രൂപ വില വരും.
സ്വണക്കടത്തിന് എല്ലാകാലത്തും കള്ളക്കടത്ത് സംഘം നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ രീതി ശരീരത്തില്‍തന്നെ ഒളിപ്പിച്ചുകടത്തുന്നതാണ്. മുന്‍കാലങ്ങളില്‍ രൂപംമാറ്റിയും ഇലക്രേ്ടാണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തുന്നതുമാണ് പതിവായിരുന്നെങ്കില്‍ ഇന്നിത് ശരീരത്തില്‍തന്നെ ഒളിപ്പിച്ചുകടത്തുന്നതാണ്. വിവിധ വസ്തുക്കള്‍ക്കുള്ളില്‍ ഒളപ്പിച്ചുകടത്തുമ്പോള്‍ ലഗേജുകള്‍ എക്സറെയില്‍ പരിശോധിക്കുമ്പോള്‍ വേഗത്തില്‍പിടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എക്സറെ പരിശോധനയെ കബളിപ്പിക്കാന്‍ ഏറെ പ്രയാസകരമാണ്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




