വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി സുനീറിനെതിരെ ഗുരുതര ആരോപണവുമായി പൊന്നാനിയിലെ ഇടതുസ്വതന്ത്രന്‍ പി.വി അന്‍വര്‍

വയനാട്ടിലെ എല്‍ഡിഎഫ്  സ്ഥാനാര്‍ഥി പി.പി സുനീറിനെതിരെ  ഗുരുതര ആരോപണവുമായി  പൊന്നാനിയിലെ ഇടതുസ്വതന്ത്രന്‍ പി.വി അന്‍വര്‍

മലപ്പുറം: വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിനെതിരെ ഗുരുതര ആരോപണവുമായി പൊന്നാനിയിലെ ഇടതു സ്വതന്ത്രന്‍ പി വി അന്‍വര്‍. സുനീര്‍ മുസ്ലിംലീഗില്‍ ചേരാന്‍ ഒരുങ്ങുകയെന്നും ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നുമാണ് അന്‍വറിന്റെ ആരോപണം .
സിപിഐ നേതൃത്വം തെരഞ്ഞെടുപ്പില്‍ നന്നായി സഹകരിച്ചു. എന്നാല്‍ സുനീറിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആക്കിയ ഇടതുമുന്നണിക്ക് വലിയ വില നല്‍കേണ്ടി വരും. 2011ല്‍ തന്നെ ഏറനാട് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് സിപിഐ വാഗ്ദാനം ചെയ്തതാണ്. 25 ലക്ഷം രൂപ നല്‍കി പി.കെ ബഷീര്‍ ഇത് അട്ടിമറിച്ചുവെന്നും അന്‍വര്‍ ആരോപിക്കുന്നു. പൊന്നാനിയില്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

Sharing is caring!