ജീവിതം സമസ്തക്കുവേണ്ടി മാറ്റി വച്ച മഹാത്മാക്കള്‍ക്ക് വേണ്ടി ദുആ ചെയ്യണം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
എടപ്പാള്‍: ജീവിതം മുഴുവന്‍ സമസ്തക്ക് വേണ്ടി മാറ്റി വച്ച മഹാത്മാക്കള്‍ക്ക് വേണ്ടി ദുആ ചെയ്യണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ആദര്‍ശം ,പൈതൃകം ,നവോന്ഥാനം എന്ന പ്രമേയത്തില്‍ സമസ്ത പൊന്നാനി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.താലൂക്ക് പ്രസിഡണ്ട് എം.വി.ഇസ്മായില്‍ മുസ്ലിയാര് അധ്യക്ഷനായി.അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.സമസ്തയുടെ പ്രവര്‍ത്തന രംഗത്തെ നിസ്വാര്‍ത്ഥ സേവകനും പ്രമുഖ പണ്ഡിതനുമായ പുറങ്ങ് അബ്ദുല്ല മുസ്ലിയാരെ ചടങ്ങില്‍ ആദരിച്ചു.എടപ്പാള്‍ അങ്ങാടി പള്ളിയില്‍ നടന്ന മര്‍ഹൂം കെ.വി.ഉസ്താദ് മഖ്ബറ സിയാറത്തിന് എം.വി.ഇസ്മായില്‍ മുസ്ലിയാര് നേതൃത്വം നല്കി.കെ എസ് കെ തങ്ങള്‍ മുഖൈബിലി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ കുഞ്ഞിക്കോയ തങ്ങള്‍, ഹൈദര്‍ ഫൈസി, സി.എം.ബഷീര്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ കാസിമി കാലടി, ടി.എ റഷീദ് ഫൈസി, കാസിം ഫൈസി പോത്തന്നൂര്‍, കെ.എസ്.കെ തങ്ങള്‍, പി.വി.എം.കുട്ടി ഫൈസി കറുകത്തിരിത്തി, പി.വി.മുഹമ്മദ് കുട്ടി മുസ്ലിയാര് ചേകന്നൂര്‍, ഗഫൂര്‍ അന്‍വരി മൂതൂര്‍, ഇബ്രാഹിം ബാഖവി, മജീദ് ഫൈസി, മൂസ മുസ്ലിയാര് വളയംകുളം, അബൂബക്കര്‍ ഹാജി പാറപ്പുറം, റാഫി പെരുമുക്ക്, റഫീഖ് അന്‍വരി സംസാരിച്ചു.
ഫോട്ടോ:ആദര്‍ശം ,പൈതൃകം ,നവോന്ഥാനം എന്ന പ്രമേയത്തില്‍ സമസ്ത പൊന്നാനി താലൂക്ക് സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]