‘ശ്വാസകോശം സ്‌പോഞ്ച്‌പോലെയാണ്’, ആ ശബ്ദതാരം മരിച്ചു

‘ശ്വാസകോശം   സ്‌പോഞ്ച്‌പോലെയാണ്’,  ആ ശബ്ദതാരം മരിച്ചു

മലപ്പുറം: ആകാശവാണി വാര്‍ത്താ അവതാരകനും പരസ്യശബ്ദതാരവുമായ ഗോപന്‍ നായര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം.
ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം അടക്കമുള്ള പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയും ശ്രദ്ധേയനായി.

Sharing is caring!