17വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് വരുന്ന റുബീന അനീഷ് തോരപ്പക്ക് ജിദ്ദയില്‍ യാത്രയപ്പ് നല്‍കി

17വര്‍ഷത്തെ പ്രവാസം  അവസാനിപ്പിച്ചു നാട്ടിലേക്ക്  വരുന്ന റുബീന അനീഷ്  തോരപ്പക്ക് ജിദ്ദയില്‍  യാത്രയപ്പ് നല്‍കി

ജിദ്ദ: 17 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന റുബീന അനീഷ് തോരപ്പക്ക് ജിദ്ദയില്‍ യാത്രയപ്പ് നല്‍കി . യു എം ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. നമ്മുടെ ഇന്നത്തെ പ്രവാസ ജീവിതത്തെപറ്റി പരിശോധിക്കുമ്പോള്‍ നമ്മളെല്ലാവരും അറിഞ്ഞോ അറിയാതെയോ കൂടുതല്‍ സെല്‍ഫിഷായി മാറികൊണ്ടിരിക്കയാണ്, അവരുടെ കുടുംബം , കുട്ടികള്‍ ,ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നതിനപ്പുറത്തേക്ക് താന്‍ അധിവസിക്കുന്ന സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതാണെന്നുള്ള ബോദ്യം പ്രവാസ സമൂഹത്തില്‍ കുറഞ്ഞുവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം , എന്ന് രാജീവ് പുതിയകുന്നത്ത് ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

അംഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഫസ്റ്റ്‌ഐഡ് ക്ലാസ്സുകള്‍ , വ്യക്തിത്വ വികസന ക്ലാസ്സുകള്‍ , തുടങ്ങിയവ നല്‍കുകയും പ്രവാസം അവസാനിപ്പിച്ചു നാട്ടിലുള്ള കുടുംബങ്ങളേയും കൂട്ടി വേദിയുടെ ഒരു കൂട്ടായ്മ രൂപീകരിക്കണമെന്നും, ഇത്തരം കൂട്ടായ്മകള്‍ വളരെമുമ്പേ തന്നെ തുടങ്ങേണ്ടാതായിരുന്നുവെന്നും അതിനു വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും മറുപടി പ്രസംഗത്തില്‍ റുബീന അനീഷ് തോരപ്പ ( അഡ്മിനിസ്‌ട്രെറ്റര്‍ – ഐകിഡ്‌സ് കിന്റെര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ മലപ്പുറം ) പറഞ്ഞു

മുസാഫിര്‍ അഹമ്മദ് പാണക്കാട് , ഹഫ്‌സ മുസാഫിര്‍ ,പി കെ വീരാന്‍ ബാവ , നൂറുന്നീസ ബാവ ,ആബിദ സലിം ,തെസ്‌നി ജമാല്‍ , സാബിര്‍ പാണക്കാട് , ആശ്ഫര്‍ നരിപ്പറ്റ , സീമാടന്‍ അയ്യൂബ് ,റിയാസ് ബാബു മഞ്ഞക്കണ്ടന്‍, മജീദ് ആറുക്കാറ്റില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,

ജുനൈദ് , സമീര്‍ ചെമ്മങ്കടവ് , സതീഷ് ബാബു ,നിസാര്‍ മച്ചിങ്ങല്‍,സി പി സൈനുല്‍ ആബിദ് അഫ്‌സല്‍ എ പി എന്നിവര്‍ നേത്രത്വം നല്‍കി

Sharing is caring!