അന്‍വറിനെ തളളി സി.പി.ഐ, സി.പി.ഐക്കെതിരെ പി.വി അന്‍വര്‍

അന്‍വറിനെ  തളളി സി.പി.ഐ,  സി.പി.ഐക്കെതിരെ പി.വി അന്‍വര്‍

പൊന്നാനി: അന്‍വറിനെ തളളി സി.പി.ഐ. പൊതുതെരഞ്ഞെടുപ്പിന് ശേഷം സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വന്ന പൊന്നാനി ഇടത് സ്വതന്ത്രന്‍ പി.വി അന്‍വറിന്റെ പ്രസ്താവനയെയാണ് സി.പി.ഐ തള്ളിയത്.

സി.പി.ഐക്കാര്‍ തന്നെ പരാമവധി ഉപദ്രവിച്ചു എന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നുമാണ് അന്‍വര്‍ ആരോപിക്കുന്നത്. തനിക്കും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുമെതിരെ സി.പി.ഐ പ്രവര്‍ത്തിച്ചു. മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ അന്‍വര്‍,

മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നും കുറ്റപ്പെടുത്തി. തെരെഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ടാകാമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ വ്യൂപോയിന്റിലാണ് പി.വി അന്‍വറിന്റെ പ്രതികരണം. എന്നാല്‍, അന്‍വറിന് വേണ്ടി സി.പി.എമ്മിനോടൊപ്പം സജീവമായ പ്രവര്‍ത്തിച്ച സി.പി.ഐ. പ്രവര്‍ത്തകരെ ആക്ഷേപിക്കുന്ന പ്രസ്താവനയാണ് അന്‍വറിന്റേതെന്ന് സി.പി.ഐ. കുറ്റപ്പെടുത്തി.

Sharing is caring!