താനൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മുസ്ലിംലീഗുകാര്‍ അക്രമിച്ചു

താനൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മുസ്ലിംലീഗുകാര്‍ അക്രമിച്ചു

താനൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു നേരെ താനൂരില്‍ അക്രമം. ചാപ്പപ്പടി സ്വദേശി ഉമ്മീരിത്തിന്റെ പുരക്കല്‍ ഷബീബിനെയാണ് വെള്ളിയാഴ്ച രാത്രിയില്‍ ആക്രമിച്ചത്. നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ചാപ്പപ്പടി ഐസ് പ്ലാന്റിന് സമീപം വച്ചായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് ദിവസമുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്കും, കൈമുട്ട്, തോളെല്ല് എന്നിവയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ഷബീബിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ചാപ്പപ്പടി സ്വദേശികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉമ്മീരിത്തിന്റെ പുരക്കല്‍ സഫാര്‍, മാണ്ടന്റെ പുരക്കല്‍ ജാബിര്‍, ജിഹാദ്, ആസിഫ് എന്നിവര്‍ ചേര്‍ന്നായിരുന്നു ആക്രമിച്ചതെന്ന് ഷബീബ് പറഞ്ഞു. താനൂര്‍ പൊലീസില്‍ പരാതി നല്‍കി.

Sharing is caring!