ആത്മാര്‍ത്ഥതയാണ് അനുഷ്ഠാനങ്ങളുടെ അന്തസത്ത: ജിഫ്‌രി തങ്ങള്‍

ആത്മാര്‍ത്ഥതയാണ്  അനുഷ്ഠാനങ്ങളുടെ  അന്തസത്ത:  ജിഫ്‌രി തങ്ങള്‍

മലപ്പുറം: സ്രഷ്ടാവിനുള്ള ആത്മാര്‍ത്ഥമായ സമര്‍പ്പണമാണ് ആരാധനാകര്‍മ്മങ്ങളുടെ അന്തസത്തയെന്നും ഹജ്ജ് അനുഷ്ഠാനങ്ങള്‍ സമര്‍പ്പണത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍. ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കേണ്ട ഭയഭക്തിയോടെ വിശുദ്ധരാവാന്‍ ഹജ്ജ് അനുഷ്ഠാനം പാകപ്പെടുത്തുന്നു. പുണ്യമേറിയ ഹജ്ജ് അനുഷ്ഠാനങ്ങളെ കൃത്യമായി അറിവുനേടി നിര്‍വഹിക്കണ. പുണ്യവേളയില്‍ സമുദായത്തിന്റേയും സമൂഹത്തിന്റേയും നന്‍മക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും തങ്ങള്‍ ഹാജിമാരെ ഉദ്ബോധിപ്പിച്ചു. പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.മുഹമ്മദുണ്ണി ഹാജി അധ്യക്ഷനായി.സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. സര്‍ക്കാര്‍ തലത്തില്‍ സാങ്കേതിക വിവരങ്ങള്‍ ഹാജിമാര്‍ക്ക് നല്‍കുമ്പോള്‍, ഹജ്ജിന്റെ അനുഷ്ഠാന കര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള ഇത്തരം സംരംഭങ്ങള്‍ ശ്ലാഖനീയമാണെന്നു അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസെടുത്തു. പി.ഉബൈദുല്ല എം.എല്‍.എ,ടി.വി.ഇബ്റാഹീം എം.എല്‍.എ,മുഹമ്മദ് ഈസ ഖത്തര്‍,എസ്.കെ.ഹംസ ഹാജി,പാലത്തായി മൊയ്തു ഹാജി,കെ.പി.സുലൈമാന്‍ ഹാജി,അക്ബര്‍ ഹാജി ചെറുമുക്ക്,ആര്‍.വി.കുട്ടി ഹസന്‍ ദാരിമി,നിര്‍മ്മാണ്‍ മുഹമ്മദലി,എ.എം.കുഞ്ഞാന്‍,കെ.എം.അക്ബര്‍,പി.എം.ആര്‍ അലവി ഹാജി,കെ.പി.ഉണ്ണീതു ഹാജി.കാരാട്ട് അബ്ദുറഹ്മാന്‍ സംസാരിച്ചു.
സമാപന ദിന പരിപാടി ഇന്നു രാവിലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍ അധ്യക്ഷനാകും.സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍,പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കും. വൈകീട്ട് സമാപന പ്രാര്‍ത്ഥനക്കു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.

Sharing is caring!