ശ്രീലങ്ക സ്ഫോടനം; സലഫി സംഘടനകള്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് എസ്.വൈ.എസ്
മലപ്പുറം: ശ്രീലങ്കയില്‍ മുന്നൂറില്പരം നിരപരാധികള്‍ കൊലചെയ്യപ്പെട്ട അതിഭീകരമായ സ്ഫോടനങ്ങള്‍ നികൃഷ്ടവും അത്യന്തം അപലപനീയമാണെന്നും സ്നേഹ സന്ദേശങ്ങള്‍ മാത്രം പകര്ന്നുനല്കുന്ന ഇസ് ലാം മതം വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ മതത്തിന്റെ പേരില്‍ ചെയ്യുന്നതിലെ അവിവേകം തല്പര കക്ഷികള്‍ തിരിച്ചറിയണമെന്നും എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയം ഓര്‍മപ്പെടുത്തി.
മതത്തിന്റെ പേരില്‍ ലോകവ്യാപകമായി നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കുന്നവരുടെ സലഫീ ആശയബന്ധങ്ങള് ഗൗരവപൂര്‍വ്വം വിശകലം ചെയ്യപ്പെടണമെന്നും പ്രമാണങ്ങളില്‍ സ്വതന്ത്രമായ ഗവേഷണ രീതി സ്വീകരിച്ചതിലെ ഗുരുതര ഭവിഷ്യത്തുകളാണ് സംഘടനകള്‍ ഇപ്പോള്‍ നേരിടുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും എക്കാലത്തെയും മാതൃകയായ കേരളത്തില്‍പോലും മഖ്ബറകള്‍ തകര്‍ക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ ചില സലഫീ പ്രഭാഷകരുടെ ഇടപെടലുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കണമെന്നും പ്രമേയം തുടര്‍ന്നു.
മലപ്പുറം സുന്നി മഹലില്‍ നടന്ന പ്രവര്‍ത്തക സമിതിയോഗം സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എ റഹ് മാന്‍ ഫൈസി, പുത്തനഴി മൊയ്തീന് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അലവി ഫൈസി കുളപ്പറമ്പ്, ഹസന് സഖാഫി പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസഹാജി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, ഹംസ റഹ് മാനി കൊണ്ടിപ്പറമ്പ്, സലീം എടക്കര, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, മുസ്തഫ അശ്റഫി കക്കുപടി, എം. വീരാന്‍ ഹാജി, ശറഫുദ്ദീന്‍ മൗലവി വെണ്മനാട്, ഇസ്മാഈല്‍ ഹാജി, സത്താര്‍ വളക്കൈ, ഫരീദ് റഹ്മാനി തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
പിണറായി വിജയൻ നല്ല അഭിനേതാവെന്ന് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല അഭിനയക്കാരനാണെന്ന് ബി.ജെ.പി .സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: ബി.ഗോപാലകൃഷ്ണൻ. കള്ളക്കടത്തുകാരുടെയും മാഫിയകളുടെയും തലവനായി മാറിയ മുഖ്യമന്ത്രി ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലെ പി.ആർ. വർക്കിനെ സംബന്ധിച്ചുള്ള [...]