ശ്രീലങ്കയിലെ അക്രമ സംഭവം അപലപനീയം: സമസ്ത

ശ്രീലങ്കയിലെ  അക്രമ സംഭവം അപലപനീയം:  സമസ്ത

മലപ്പുറം: മൂന്നൂറിലേറെ മനുഷ്യജീവനുകളെ അപഹരിച്ചു ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന അക്രമ സംഭവം ക്രൂരവും അപലപനീയവുമാണെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.വര്‍ഗീയതയും ഭീകരതയും ഇസ്ലാമിന്റെ മാര്‍ഗമല്ല. ഭീകരതയും ആക്രമണവും
ലോകത്ത് വിനാശമാണ് വി വിതക്കുന്നത്. മാനുഷിക മൂല്യങ്ങളെ വിലമതിക്കുകയാണ് മത പ്രമാണങ്ങള്‍.സഹിഷ്ണുതയും ശാന്തിയും ലോകത്തിനു കൈമാറിയ ഇസ്്‌ലാമിനേയും മുസ്്‌ലിം സമുദായത്തേയും തെറ്റിദ്ധരിപ്പിക്കാനും മതവിരുദ്ധ ചെയ്തികളിലൂടെ മതത്തിന്റെ അന്തസത്തയെ തെറ്റായി ചിത്രീകരിക്കാനുമുള്ള നീക്കം ഉണ്ടായിക്കൂടാ.
ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വര്‍ഗീയ വിദ്വേഷവും ആളിക്കത്തിച്ചും ഇരുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്ന ശ്രമങ്ങളെ സമൂഹം തിരിച്ചറിയണം. ന്യൂസ്്‌ലാന്‍ഡിലെ മസ്ജിദില്‍ പ്രാര്‍ത്ഥനാസമയത്ത് നടന്ന അക്രമത്തെ അവിടുത്തെ ഭരണകൂടം പക്വമായി നേരിട്ട പോലെ ശ്രീലങ്കന്‍ ജനത ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഭീകരവാദികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

Sharing is caring!