പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക്‌വെട്ടേറ്റു

പറവണ്ണയില്‍ ലീഗ്  പ്രവര്‍ത്തകരായ  സഹോദരങ്ങള്‍ക്ക്‌വെട്ടേറ്റു

തിരൂര്‍: പറവണ്ണയില്‍ മുസ്ലിംലീഗ് – എസ് ഡി .പി .ഐ സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു.
പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കല്‍ മൊയ്തീന്‍ കുട്ടിയുടെ മക്കളായ കുഞ്ഞിമോന്‍ (43) , മുഹമ്മദ് റാഫി (40 ) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ പറവണ്ണ കാഞ്ഞിരക്കുറ്റി യില്‍ വെച്ചാണ് സംഭവം.

എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന കുഞ്ഞിമോന്‍ അടുത്തിടെ ലീഗുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ കാത്തിര കുറ്റിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞിമോനുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വാക്കു തര്‍ക്കത്തിലിടപ്പെട്ടു. സ്ഥലത്തെത്തിയ കുഞ്ഞിമോന്റെ സഹോദരന്‍ മുഹമ്മദ് റാഫി സംഭവത്തില്‍ ഇടപെട്ടതായി സംഘര്‍ഷം ഉണ്ടാകുകയും തുടര്‍ന്നു
കുഞ്ഞിമോനും മുഹമ്മദ് റാഫിക്കും വെട്ടേല്‍ക്കുകയായിരുന്നു. കുഞ്ഞിമോന് പുറത്തും റാഫിക്ക് താടിയെല്ലിനുമാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.
ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Sharing is caring!