മുസ്ലിംലീഗിന്റെ പോസ്‌റ്റൊറൊട്ടിച്ച് വൈറലായ കുഞ്ഞുങ്ങള്‍ക്ക് സൈക്കിള്‍ സമ്മാനിച്ച് കുഞ്ഞാലിക്കുട്ടി

മുസ്ലിംലീഗിന്റെ പോസ്‌റ്റൊറൊട്ടിച്ച് വൈറലായ കുഞ്ഞുങ്ങള്‍ക്ക്  സൈക്കിള്‍ സമ്മാനിച്ച്  കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറത്ത് മുസ്ലിംലീഗിനായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയില്‍ ഒരാളുടെ മുതുകില്‍ ചവിട്ടിക്കയറി പോസ്റ്റൊടിച്ച കുഞ്ഞുങ്ങളെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആദരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടില്‍വെച്ചായിരുന്നു കുഞ്ഞുങ്ങളെ ആദരിച്ചത്.

കുഞ്ഞുങ്ങള്‍ തെരഞ്ഞെടുപ്പ് ച്രപരണത്തിന്റെ ഭാഗമായി വീടിന്റെ മുമ്പിലുള്ള മതിലിലാണ് പോസ്റ്റൊറൊട്ടിക്കാനെത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളാണ് കുട്ടികള്‍ പതിച്ചത്. തുടര്‍ന്ന് ഇവരുടെ പ്രചരണ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട കുഞ്ഞാലിക്കുട്ടി കുട്ടികളെ അഭിനന്ദിക്കുമെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ഹൃദയം തുറന്ന് ഇവരെ അഭിനന്ദിക്കുന്നു. ഇവരെയൊന്നു നേരില്‍കാണാനും ഞാന്‍ ആഗ്രഹിക്കുന്നു.’കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്ന് ഇന്ന് കുഞ്ഞുങ്ങളെ ആദരിക്കുകയായിരുന്നു. കുട്ടികള്‍ക്ക് കെ.എം.സി.സിയുടെ വക സൈക്കിളും സമ്മാനമായി നല്‍കി.

കുട്ടികളുടെ സമര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയും കണ്ട് അവരെ അഭിനന്ദിക്കുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാളഎ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ സമര്‍പ്പണ ബോധത്തോടെ മുന്നിട്ടിറങ്ങുവാന്‍ ഇവര്‍ക്ക് കഴിയും. ഇത് സമൂഹത്തിന് മാതൃകയാണെന്നും അതിനെ താന്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഈ കുഞ്ഞു മനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ലാദവും അഭിമാനവും തോന്നി.ഹൃദയംതുറന്നു അഭിനന്ദിക്കുന്നു. ഇവരെയൊന്നു നേരില്‍ കാണാനും ഞാന്‍ ആഗ്രഹിക്കുന്നു

Sharing is caring!