നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്നുപേര്‍ മരിച്ചു

നിലമ്പൂര്‍: പൂളക്കപ്പാറ ആദിവാസി കോളനിയില്‍ കനത്ത മഴയത്ത് മരം വീണ് മൂന്ന് പേര് മരിച്ചു. കോളനിയിലെ ഉത്സവത്തിനിടെയാണ് അപകടം.
വഴിക്കടവ് പുഞ്ചകൊല്ലി കോളനിയിലെ ചാത്തി (59) പൂളക്കപ്പാറ കോളനിയിലെ ശങ്കരന് ശങ്കരന് (60) പൂക്കോട്ടുംപാടം പാട്ടകരിമ്പ് കോളനിയിലെ ചാത്തി (60) എന്നിവരാണ് മരിച്ചത്, മരം വീണ് തലക്ക് ഏറ്റ സാരമായ പരുക്കാണ് മരണകാരണം. പൂളക്കപ്പാറ കോളനിയിലെ വേണുവിന്റെ മക്കളായ അനന്യ(ആറ്) രേണുക(10) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
പടുക്ക ഫോറസ്റ്റ് ഡിവിഷനിലുള്ള ആദിവാസി കോളനിയില്‍ മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണാണ് അപകടമുണ്ടായത്. സമീപ കോളനികളിലെ ആദിവാസികളും ഉത്സവത്തിനായി എത്തിയിട്ടുണ്ടായിരുന്നു. പരുക്കേറ്റ ആറ് പേരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]