പൊന്നാനിയില്‍ പതിനായിരത്തില്‍ താഴെ വോട്ടിന് അന്‍വര്‍ ജയിക്കുമെന്ന് എല്‍.ഡി.എഫ്

പൊന്നാനിയില്‍ പതിനായിരത്തില്‍  താഴെ വോട്ടിന് അന്‍വര്‍  ജയിക്കുമെന്ന് എല്‍.ഡി.എഫ്

മലപ്പുറം: പൊന്നാനിയില്‍ ലോകസഭാ മണ്ഡലത്തില്‍പോളിംഗ് 75.37 ശതമാനമായി ഉയര്‍ന്നതോടെ ഇരുമുന്നണികളും പ്രതീക്ഷയിലാണ്, 40,000 മുതല്‍ 90,000വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പ്രതീക്ഷിക്കുന്നത്. എന്നാല്‍ മണ്ഡലത്തില്‍ പതിനായിരത്തില്‍താഴെ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്വതന്ത്ര്യസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ ജയിക്കുമെന്ന് എല്‍.ഡി.എഫും കണക്ക് കൂട്ടുന്നു. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ രണ്ടു മണ്ഡലങ്ങളായ കോട്ടയ്ക്കലില്‍നിന്നും, തിരൂരങ്ങാടിയില്‍നിന്നുമാണ് 30,000ത്തോളം ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നു, മറ്റു മണ്ഡലങ്ങളായ തിരൂര്‍, താനൂര്‍, തൃത്താല മണ്ഡലങ്ങളില്‍നിന്നും പതിനായിരംമുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. പൊന്നാനിയിലും മുമ്പിലെത്തുമെന്ന് പ്രതീക്ഷയുണ്ട്, തവനൂരില്‍ എല്‍.ഡി.എഫിന് മൂന്‍തൂക്കമുണ്ടാകാനുള്ള സാധ്യതയും കണക്ക് കൂട്ടുന്നു. എന്നാല്‍ കോട്ടയ്ക്കലും, തിരൂരങ്ങാടിയും ഒഴിച്ചുള്ള മറ്റു മണ്ഡലങ്ങളില്‍നിന്നെല്ലാം താന്‍മുന്നിട്ടുനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് അന്‍വര്‍, അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നും കാലങ്ങളായ യു.ഡി.എഫിനൊപ്പം നിന്ന വോട്ടുകള്‍ ഇത്തവണ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നുമാണ് അന്‍വറിന്റെ അവകാശ വാദം. അതേ സമയം മുന്‍തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയും, എസ്.ഡി.പി.ഐയും

ലോക്‌സഭാ മണ്ഡലം, അസംബ്ലി മണ്ഡലങ്ങളിലെ മൊത്തം വോട്ടര്‍മാര്‍, പോള്‍ ചെയ്തത്, വോട്ടിങ് ശതമാനം എന്നിവ ക്രമത്തില്‍
വയനാട് മണ്ഡലം
അസംബ്ലി മണ്ഡലം
മൊത്തം വോട്ടര്‍മാര്‍
പോള്‍ ചെയ്തത്
വോട്ടിങ് ശതമാനം
മലപ്പുറം മണ്ഡലം-75.37
അസംബ്ലി മണ്ഡലം
മൊത്തം വോട്ടര്‍മാര്‍
പോള്‍ ചെയ്തത്
വോട്ടിങ് ശതമാനം
കൊണ്ടോട്ടി
196486
153478
78.11
മഞ്ചേരി
197700
151242
76.5
പെരിന്തല്‍മണ്ണ
203676
150150
73.55
മങ്കട
203148
149405
73.54
മലപ്പുറം
204054
156847
76.87
വേങ്ങര
176369
126770
71.88
വള്ളിക്കുന്ന്
188445
145410
77.16

പൊന്നാനി മണ്ഡലം-74.98
അസംബ്ലി മണ്ഡലം
മൊത്തം വോട്ടര്‍മാര്‍
പോള്‍ ചെയ്തത്
വോട്ടിങ് ശതമാനം
തിരൂരങ്ങാടി
189026
141540
74.88
താനൂര്‍
181720
139922
77
തിരൂര്‍
213689
160344
75.04
കോട്ടക്കല്‍
205370
155538
75.74
തവനൂര്‍
189436
141207
74.54
പൊന്നാനി
193719
139214
71.86
തൃത്താല
183448
139050
75.08

Sharing is caring!