മുതുകില്‍ചവിട്ടിക്കയറി പോസ്‌റ്റൊറൊട്ടിച്ച കുഞ്ഞുങ്ങളെ നാളെ കുഞ്ഞാലക്കുട്ടി ആദരിക്കും

മുതുകില്‍ചവിട്ടിക്കയറി പോസ്‌റ്റൊറൊട്ടിച്ച കുഞ്ഞുങ്ങളെ നാളെ കുഞ്ഞാലക്കുട്ടി ആദരിക്കും

മലപ്പുറം: മുസ്ലിംലീഗിനായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയില്‍ ഒരാളുടെ മുതുകില്‍ ചവിട്ടിക്കയറി പോസ്‌റ്റൊടിച്ച കുഞ്ഞുങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ ആദരം, നാളെ കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടില്‍വെച്ച് കുഞ്ഞുങ്ങളെ ആദരിക്കും.
, ആറുവയസ്സുപ്രായംതോന്നിക്കുന്ന ഈ കുഞ്ഞുങ്ങള്‍ തെരഞ്ഞെടുപ്പ് ച്രപരണത്തിന്റെ ഭാഗമായി വീടിന്റെ മുമ്പിലുള്ള മതിലിലാണ് പോസ്‌റ്റൊറൊട്ടിക്കാനെത്തിയത്. മലപ്പുറം ലോകസഭാ മണ്ഡലം മുസ്ലിംലീഗ്്‌സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്ററുകളാണ് കുട്ടികള്‍ പതിച്ചത്. തുടര്‍ന്ന് ഇവരുടെ പ്രചരണ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

ഈഫോട്ടോ ശ്രദ്ധയില്‍പ്പെട്ട സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി കുഞ്ഞുങ്ങളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് തന്റെ ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു. കുട്ടികള്‍ പോസ്റ്റര്‍ പതിക്കുന്ന ഫോട്ടോസഹിതമാണ് കുഞ്ഞാലിക്കുട്ട് പോസ്റ്റിട്ടത്.,
‘ഈകുഞ്ഞുമനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്‌ളാദവും അഭിമാനവും തോന്നി, ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു, ഇവരെയൊന്ന് നേരില്‍ കാണാന്‍ ഞാനും ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി പോസ്റ്റിട്ടത്,
നാളെ രാവിലെ 10മണിക്കാണ് കുഞ്ഞുങ്ങളെ ആദരിക്കുന്നത്.

Sharing is caring!