പൊന്നാനിയില്‍ എസ്.ഡി.പി.ഐ വന്‍ മുന്നേറ്റം നടത്തും: അഡ്വ. കെ.സി നസീര്‍

തിരൂര്‍: പൊന്നാനി മണ്ഡലത്തില്‍ മുമ്പൊന്നുമില്ലാത്ത വിധം വളരെ വലിയ ഒരു മുന്നേറ്റം എസ്ഡിപിഐക്കുണ്ടാവുമെന്ന് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. കെ.സി നസീര്‍ പറഞ്ഞു. വോട്ടെണ്ണി കഴിയുമ്പോള്‍ കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് പൊന്നാനി മണ്ഡലത്തിലെ എസ്ഡിപിഐയുടെ വോട്ട് തന്നെയായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ലന്നും അദ്ദേഹം പറഞ്ഞു. തന്റെ ബൂത്തായ
തിരൂര്‍ നിയോജക മണ്ഡലത്തിലെ ആതവനാട് പഞ്ചായത്ത് എം എം എല്‍ പി സ്കൂളിലെ 158 നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനിയില്‍ ജയിക്കാന്‍ വേണ്ടി തന്നെയാണ് പാര്‍ട്ടി മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഒരു യഥാര്‍ത്ഥ ബദലിന് വേണ്ടിയുള്ള വോട്ടര്‍മാരുടെ അന്വേഷണത്തിന് അനുകൂലമായ നല്ല ഒരു മുന്നേറ്റം ഉണ്ടാക്കാന്‍
പാര്‍ട്ടിക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ 9 മണിയോടെയാണ് നസീര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്