സി.പി.എമ്മിന്റെ മാടമ്പിത്തരത്തിനെതിരെജനം വോട്ടിലൂടെ മറുപടി പറയുമെന്ന് നജീബ് കാന്തപുരം
മലപ്പുറം: സി.പി.എമ്മിന്റെ മാടമ്പിത്തരത്തിനെതിരെ ജനം വോട്ടിലൂടെ മറുപടി പറയുമെന്ന് യൂത്ത്ലീഗ് സംസ്ഥാന് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. തിരുവനന്തപുരത്ത് എ.കെ ആന്റണിയേയും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനേയും ആക്രമിച്ച സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നജീബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ :
‘ഒരു കാര്യമുറപ്പാണ്. വോട്ടെടുപ്പിന് മുമ്പെ സി.പി.എം തോല്‍വി ഉറപ്പിച്ചു കഴിഞ്ഞു. കല്ലേറും കയ്യേറ്റവും പ്രകോപനവുമായി തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞതിന്റെ റിഹേഴ്സലാണ് ഇന്ന് സംസ്ഥാനത്തുടനീളം കണ്ടത്. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിക്ക് നേരെ പോലും കയ്യേറ്റം നടന്നു. ആലത്തൂരില്‍ രമ്യ ജയിക്കുമെന്നുറപ്പായപ്പോള്‍ അരിശം മൂത്ത സഖാക്കള്‍ അവരെ എറിഞ്ഞു വീഴ്ത്തുകയാണ്. തോല്‍വി ഉറപ്പാകുമ്പോള്‍ ആയുധം കയ്യിലെടുക്കുന്ന സഖാക്കള്‍ ഒന്നോര്‍ക്കണം. ഈ മാടമ്പിത്തരത്തിനെതിരെ വോട്ട് കൊണ്ട് മറുപടി പറയാന്‍ കാത്തിരിക്കുകയാണ് ജനം. നിങ്ങളുടെ കൈക്കരുത്തിനും മീതെ ജനാധിപത്യത്തിന്റെ കൊടിക്കൂറ ഞങ്ങള്‍ പറത്തും’
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




