കുഞ്ഞാലിക്കുട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍:പി അബ്ദുല്‍ മജീദ് ഫൈസി
മലപ്പുറം : ലീഗ് നേതാവും മലപ്പുറം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ ഊതി വീര്‍പ്പിച്ച ബലൂണ്‍ ആണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി. പര്യടനത്തിന്റെ ഭാഗമായി പാണ്ടിക്കാട് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ ശക്തമായ പ്രസ്താവനകള്‍ നടത്താന്‍ അദ്ദേഹം തയ്യാറാവാറില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഫാഷിസത്തിനെതിരെ മതേതര മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ദൗത്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല നിര്‍ണായക ഘട്ടങ്ങളില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാവുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.
മുസ്ലിം ഐക്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന സമീപനമാണ് കുഞ്ഞാലിക്കുട്ടി നിരന്തരം സ്വീകരിച്ച് വരുന്നത്. സുന്നികളിലെ ഭിന്നിപ്പിന്റെ കാലത്ത് അനുരഞ്ജനം ഉണ്ടാക്കുന്നതിന് പകരം ഒരു പക്ഷത്ത് ചേര്‍ന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അദ്ദേഹം ചെയ്തത്. അടുത്തകാലത്ത് സുന്നി ഐക്യചര്‍ച്ചകളെ തുരങ്കം വെക്കാനും ഈ ലീഗ് നേതാവ് രംഗത്ത് വരികയുണ്ടായി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിം ലീഗ് വൈറസ് ആണെന്ന് പറഞ്ഞപ്പോഴും ശക്തമായ പ്രതികരണം കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ഉണ്ടായില്ല. ഒത്തുതീര്‍പ്പിന്റെയും പക്ഷം പിടിക്കലിന്റെയും രാഷ്ട്രീയ നേതാവ് എന്നാണ് കുഞ്ഞാലിക്കുട്ടിയെ വിശേഷിപ്പിക്കേണ്ടത്. ഇദ്ദേഹം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളില്‍ പോലും കുഞ്ഞാലിക്കുട്ടി തന്റേടത്തോടെയുള്ള നീക്കങ്ങള്‍ നടത്താറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]