കുഞ്ഞാലിക്കുട്ടിക്കു വേണ്ടി വീടുകള്‍കയറി വോട്ടു ചോദിച്ച് മുനവ്വറലി തങ്ങള്‍

കുഞ്ഞാലിക്കുട്ടിക്കു വേണ്ടി വീടുകള്‍കയറി വോട്ടു ചോദിച്ച് മുനവ്വറലി തങ്ങള്‍

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുസ്്‌ലിം യൂത്ത് ലീഗ് ആവിഷ്‌കരിച്ച ഡേ ഫോര്‍ ദി നാഷന്‍ കാമ്പയിന്റെ ഭാഗമായി പാണക്കാട് ബൂത്തില്‍ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഗൃഹസന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെ എട്ട് മണിയോടെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും ആദ്യം കണ്ടാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഗൃഹസന്ദര്‍ശനം തുടങ്ങിയത്. പാണക്കാട് യു.പി സ്‌കൂള്‍ പരിസരം, പറമ്പില്‍ പ്രദേശം എന്നിവിടങ്ങളിലെ വീടുകളില്‍ കയറിയിറങ്ങി വോട്ടര്‍മാരെ നേരിട്ട് കണ്ട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യര്‍ഥിച്ചു. മുസ്്‌ലിം യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി, കെ.ടി അഷ്‌റഫ്, വൈസ് പ്രസിഡന്റ് ബാവ വിസപ്പടി, മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് ട്രഷറര്‍ ഹാരിസ് ആമിയന്‍, മണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് കെ.കെ ഹകീം, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദ്, ശെഫീഖ് പാണക്കാട്, റഹീം മച്ചില്‍, മന്‍സൂറലി പി.കെ, റഷീദ് പനങ്ങാട്ട് തുടങ്ങിയവര്‍ മുനവ്വറലി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

Sharing is caring!