പ്രതികരിക്കാന്‍ പാര്ട്ടിയില്ലെന്നുസി.പി.എം ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്
മലപ്പുറം : അന്‍വറിന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണ് രാജിവെക്കുമെന്നത്, അത് അന്‍വര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതില്‍ പ്രതികരിക്കാന്‍ പാര്‍ട്ടിയില്ലെന്നും സി പി എം ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് വ്യക്തമാക്കി.
പൊന്നാനിയില്‍ തോറ്റാലും ജയിച്ചാലും നിലമ്പൂരിലെ എം എല്‍ എ സ്ഥാനം രാജിവെക്കുമെന്ന് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടാലും തന്റെ തീരുമാനത്തില്‍ മാറ്റമില്ല. പാര്‍ട്ടിയോട് ചില കാര്യങ്ങള്‍ തനിക്കും പറയാനുണ്ടെന്നായിരുന്നു അന്‍വറിന്റെ മറുപടി.
എന്നാല്‍ അന്‍വറിനോട് രാജിവെക്കാതിരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമോ എന്ന ചോദ്യത്തില്‍ പ്രതികരിക്കാതെ ഇ എന്‍ മോഹന്‍ദാസ് ഒഴിഞ്ഞുമാറി.
വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചൂണ്ടുകാണിക്കാന് നിലമ്പൂരിലെ വികസനമുണ്ടെന്നും ഹൃദയം കൊണ്ടാണ് വോട്ട് ചോദിക്കുന്നത് എന്നിട്ടും വോട്ടര്‍മാര്‍ക്ക് തന്നെ വേണ്ടെങ്കില്‍ താന്‍ രാജിവെച്ച് പൊതുപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. നിരവധി ആരോപണങ്ങള്‍ അന്‍വറിനെതിരെയുള്ളത് പാര്‍ട്ടിക്കുള്ളില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]