ഇ.ടിക്ക് വോട്ടുതേടിപികെ ഫിറോസ്താനൂരിലെത്തി

താനൂര്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന് വോട്ട് തേടി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് താനൂര്‍ ജംഗ്ഷനില്‍ നടത്തിയ വോട്ട് തേടി കവലകളിലൂടെ ശ്രദ്ധേയമായി. യു ഡി എഫ് യുവജന വിഭാഗം താനൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയാണ് വോട്ട് തേടി കവലകളിലൂടെ സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് താനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് ബീച്ഛ് റോഡില്‍ സമാപിച്ചു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മാര്‍ക്കറ്റ്, ടാക്‌സി സ്റ്റാന്‍ഡ്, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്ഥിച്ചു. ആവേശപൂര്‍വ്വമാണ് ഫിറോസിനെ വോട്ടര്‍മാരെ സ്വീകരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ഇ ടി വന്‍ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് വോട്ടര്‍മാര്‍ ഫിറോസിന് ഉറപ്പ് നല്‍കി. യു ഡി വൈ എഫ് താനൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ ഷാജി പച്ചേരി, കണ്‍വീനര്‍ വികെഎ ജലീല്‍, റഷീദ് മോര്യ, ലാമിഹ് റഹ്മാന്‍, ടി നിയാസ്, ഇസ്മായില്‍ കോണോത്ത്, മശ്ഹൂദ് താനൂര്‍, മണികണ്ഠന്‍ മോര്യ, മുജീബ് താനൂര്‍, ജാഫര്‍ ആല്ബസാര്‍, എ എം യൂസഫ്, നിസാം ഒട്ടുമ്പുറം , എ പി സൈതലവി, എംപി നിസാം, എംകെ അന്‍വര്‍ സാദത്ത്, ആഷിഖ്, കെകെ ഖാസിം, കെപി ജലീല്‍ മാസ്റ്റര്‍, റഫീഖ് താനൂര്‍, ശഹല്‍ താനൂര്‍, ഷമീര്‍, അനീഷ് കാളാട്ട്, എന്നിവര്‍ നേതൃത്വം നല്‍കി.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]