തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന് അണികളെ അറിയിച്ചതായി കാന്തപുരം
മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പില്‍ എ.പി വിഭാഗം സുന്നികള്‍ സ്വീകരിക്കേണ്ട
നിലപാട് അണികളെ അറിയിച്ചതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. രാജ്യത്ത് നിര്‍ണ്ണായകമായ പൊതുതിരെഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണമാണെന്നും കാന്തപുരം ആവശ്യപ്പെട്ടു.
മര്‍കസില്‍ സംഘടിപ്പിച്ച ഖത്മുല്‍ ബുഖാരി സമ്മേളനത്തില്‍വെച്ചാണ് കാന്തപുരം നിലപാട് അറിയിച്ചത്.
പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനങ്ങളെ മാനിക്കുന്ന, വര്‍ഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവില്‍ വരേണ്ടത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിലപാട് കീഴ്ഘടകങ്ങള്‍ വഴി പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തങ്ങളുള്ള ഞങ്ങള്‍ക്ക് ഓരോ സംസ്ഥാനത്തും ഏത് മതേതരത്വ കക്ഷിയെ പിന്തുണക്കണം എന്നതിന് കൃത്യമായ കാഴ്ചപ്പാടുണ്ട്.ഇന്ന് നടക്കുന്ന ഈ സമ്പൂര്‍ണ്ണ സഖാഫി സമ്മേളനത്തില്‍ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം സഖാഫികള്‍ സംബന്ധിച്ചിട്ടില്ല. അവിടെ ഇലക്ഷന്‍ നടക്കുന്നതിനാല്‍ പൗരരുടെ ഏറ്റവും വലിയ ബാധ്യത എന്ന നിലയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പണ്ഡിതരുടെ ഏറ്റവും പ്രധാന ബാധ്യത എന്നതിനാല്‍ അവര്‍ക്കു വേണ്ടി മാത്രം മറ്റൊരു ദിവസം സംഗമം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.
മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍നിന്ന് ഈയിടെ പുറപ്പെടുവിച്ച നോട്ടീസ് ആശങ്കാജനകമാണ്. സ്ത്രീകള്‍ക്ക് ആരാധനകള്‍ക്കു ഉത്തമം വീടാണ് എന്നതാണ് ഇസ്‌ലാമിക പ്രമാണം. പുരുഷന്മാര്‍ക്കൊപ്പം ജുമുഅ ജമാഅത്ത് നടത്താനായി പൊതുസ്ഥലങ്ങളില്‍ സംഗമിക്കുന്നതും സ്ത്രീകള്‍ക്ക് മതപരമായി നിഷിദ്ധമാണ്. മതപ്രമാണത്തിനെതിരെ രംഗത്തുവരുന്ന ബിദഇകളാണ് സ്ത്രീക്ക് ആരാധനക്ക് പള്ളിപ്രവേശം വേണമെന്ന് വാദിക്കുന്നത്. മതത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളില്‍ നിന്ന് വ്യതിചലിച്ച ഇവര്‍ കോടതിയുടെ നോട്ടീസുമായി ബന്ധപ്പെട്ടു നിലപാട് വ്യക്തമാക്കേണ്ടത്. മതത്തിനു പുറത്തുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു ഇസ്‌ലാമിനെ തെറ്റായി അവതരിപ്പിക്കുന്ന ബിദഇകള്‍ ഒരുപടികൂടി കടന്നു സ്ത്രീകള്‍ക്ക് പള്ളികളിലെ ആരാധനകള്‍ക്കു നേതൃത്വം നല്‍കാമെന്ന് സമ്മതിക്കുമോ? വ്യതിചലിച്ച ചിന്താധാരകളുമായി പോയവരാണ് ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചത്. കോടതി തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവരെ സമീപിച്ചു ഇസ്‌ലാമിന്റെ ശരിയായ പ്രമാണങ്ങള്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു
ഇന്ന് നടക്കുന്ന ഈ സമ്പൂര്‍ണ്ണ സഖാഫി സമ്മേളനത്തില്‍ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം സഖാഫികള്‍ സംബന്ധിച്ചിട്ടില്ല. അവിടെ ഇലക്ഷന്‍ നടക്കുന്നതിനാല്‍ പൗരരുടെ ഏറ്റവും വലിയ ബാധ്യത എന്ന നിലയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പണ്ഡിതരുടെ ഏറ്റവും പ്രധാന ബാധ്യത എന്നതിനാല്‍ അവര്‍ക്കു വേണ്ടി മാത്രം മറ്റൊരു ദിവസം സംഗമം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.
മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍നിന്ന് ഈയിടെ പുറപ്പെടുവിച്ച നോട്ടീസ് ആശങ്കാജനകമാണ്. സ്ത്രീകള്‍ക്ക് ആരാധനകള്‍ക്കു ഉത്തമം വീടാണ് എന്നതാണ് ഇസ്‌ലാമിക പ്രമാണം. പുരുഷന്മാര്‍ക്കൊപ്പം ജുമുഅ ജമാഅത്ത് നടത്താനായി പൊതുസ്ഥലങ്ങളില്‍ സംഗമിക്കുന്നതും സ്ത്രീകള്‍ക്ക് മതപരമായി നിഷിദ്ധമാണ്. മതപ്രമാണത്തിനെതിരെ രംഗത്തുവരുന്ന ബിദഇകളാണ് സ്ത്രീക്ക് ആരാധനക്ക് പള്ളിപ്രവേശം വേണമെന്ന് വാദിക്കുന്നത്. മതത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളില്‍ നിന്ന് വ്യതിചലിച്ച ഇവര്‍ കോടതിയുടെ നോട്ടീസുമായി ബന്ധപ്പെട്ടു നിലപാട് വ്യക്തമാക്കേണ്ടത്. മതത്തിനു പുറത്തുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു ഇസ്‌ലാമിനെ തെറ്റായി അവതരിപ്പിക്കുന്ന ബിദഇകള്‍ ഒരുപടികൂടി കടന്നു സ്ത്രീകള്‍ക്ക് പള്ളികളിലെ ആരാധനകള്‍ക്കു നേതൃത്വം നല്‍കാമെന്ന് സമ്മതിക്കുമോ? വ്യതിചലിച്ച ചിന്താധാരകളുമായി പോയവരാണ് ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചത്. കോടതി തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവരെ സമീപിച്ചു ഇസ്‌ലാമിന്റെ ശരിയായ പ്രമാണങ്ങള്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]