മുന്നേറ്റമായി പൊന്നാനിയില്‍ ഇ.ടിയുടെ പ്രചരണം
കോട്ടക്കല്‍: പൊന്നാനിക്കളരിയുടെ മണ്ണില്‍ ആവേശസ്വീകരണങ്ങള് ഏറ്റു വാങ്ങി ഇ. ടിയുടെ യാത്ര. രാവിലെ പെരുമ്പാളില്‍ നിന്നും ആരംഭിച്ച പര്യടനം അഷ്റഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളിലും പൊന്നാനി നഗരസഭയിലും യു. ഡി. എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ പര്യടനം നടത്തി. ഐക്യജനാധിപത്യ മുന്നണിക്ക് അഭൂതപൂര്‍വ്വമായ പിന്തുണയാണ് പൊന്നാനിയില്‍ നിന്ന് ഇത്തവണ ലഭിക്കുകയെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.
പ്രായഭേദമന്യേ നൂറുക്കണക്കിന് ആളുകളാണ് ഓരോ കേന്ദ്രത്തിലും സ്ഥാനാര്‍ഥിയെ കാണാന്‍ എത്തിയത്.
ആന്ധ്രപ്രദേശില്‍ നിന്നുള്ള മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പൊന്നാനിയിലെത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹമ്മദ്, സെക്രട്ടറി ഖാജവലി, മുഹ്മിന് ബാഷ, ബി മസ്താന് എന്നിവരാണ് പൊന്നാനിയിലെത്തിയത്.
പി. ടി അജയ്മോഹന്, ശ്രീധരന് മാസ്റ്റര്‍, ഷാനവാസ് വെട്ടത്തൂര്‍, യു അബൂബക്കര്‍, അഹമ്മദ് ബാഫഖിതങ്ങള്‍, ഹുസൈന് കോയതങ്ങള്‍, കാളിയത്തേല്‍ ഷാജി, സി എം യൂസുഫ് എന്നിവര്‍ നേതൃത്വം നല്കി
തീരദേശത്തിന് ആവേശം പകര്‍ന്ന്
യു. ഡി. എഫ് തീരദേശ
റോഡ് ഷോ നാളെ തുടങ്ങും
തീരദേശത്തിന് ആവേശം പകര്‍ന്ന് യു. ഡി. എഫ് തീരദേശ റോഡ് ഷോ നാളെ തുടങ്ങും. വൈകീട്ട് നാല് മണിക്ക് ആരംഭിക്കും.
പൊന്നാനി മേഖലാ റോഡ് ഷോ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് നിന്ന് വെള്ളി വൈകീട്ട് നാല് മണിക്ക് ആരംഭിക്കും. ഒരേ സമയം മണ്ഡലത്തിന്റെ രണ്ട് അതിര്‍ത്തികളില്‍ നിന്നുമാണ് ജാഥ ആരംഭിക്കുന്നത്. പാലപ്പെട്ടി, പുതിയിരുത്തി, അയ്യോട്ടിച്ചിറ, വെളിയങ്കോട്, പുതുപൊന്നാനി, മരക്കടവ്, കോടതിപ്പടി വഴി കിണര്‍ സമാപിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം കെ മൂനീര്‍, പി. ടി അജയ്മോഹന് എന്നിവര്‍ നയിക്കും.
പരപ്പനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ജാഥ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്തീന്, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, വി. ടി ബല്‍റാം എം എല്‍ എ, പി കെ ഫിറോസ് എന്നിവര്‍ നയിക്കും. പരപ്പനങ്ങാടി ആലുങ്ങല്‍ ഫിഷറീസ് കോളനിയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ആലുങ്ങല്‍ ബീച്ച്, ചാപ്പപ്പടി, ഒട്ടുമ്മല്‍, പുത്തന്‍ കടപ്പുറം, സദ്ദാം ബീച്ച്, ആവില്‍ കടപ്പുറം, കെട്ടുങ്ങല്‍, താനൂര്‍ തൂവ്വല്‍ തീരം, ഒട്ടുംപുറം, ആലിന് ചുവട്, ചാപ്പപ്പടി, എളാരം കടപ്പുറം, വാഴക്കത്തെരു, എടക്കടപ്പുറം, ചീരാന്‍കടപ്പുറം വഴി പുതിയകടപ്പുറത്ത് സമാപിക്കും.
ശനി പടിഞ്ഞാറെക്കരയില്‍ നിന്ന് തുടങ്ങുന്ന ജാഥ പള്ളിവളപ്പ്, കൂട്ടായി, കൂട്ടായി നോര്‍ത്ത്, വാക്കാട്, പറവണ്ണ, ആലിന് ചുവട്, ഉണ്യാല്‍ വഴി പുതിയ കടപ്പുറത്ത് സമാപിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ എം ഷാജി എം എല്‍ എ, പി. ടി അജയ്മോഹന് എന്നിവര്‍ നയിക്കും. ജനപ്രതിനിധികള്‍, യു. ഡി. എഫ് നേതാക്കള്‍ എന്നിവര്‍ റോഡ്ഷോകളില്‍ പങ്കെടുക്കും.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]