പൊന്നാനിയില്‍ തോറ്റാലുംജയിച്ചാലും എം.എല്‍.എസ്ഥാനം രാജിവെക്കുമെന്ന് പി.വി.അന്‍വര്‍

പൊന്നാനിയില്‍ തോറ്റാലുംജയിച്ചാലും എം.എല്‍.എസ്ഥാനം രാജിവെക്കുമെന്ന് പി.വി.അന്‍വര്‍

 

മലപ്പുറം: പൊന്നാനിയില്‍ തോറ്റാലുംജയിച്ചാലും എം.എല്‍.എസ്ഥാനം രാജിവെക്കുമെന്ന് പി.വി.അന്‍വര്‍, പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ തോറ്റാല്‍ നിലമ്പൂരിലെ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. ഇത് വ്യക്തിപരമായ തീരുമാനമാണെന്നും തീരുമാനം മാറ്റില്ലെന്നും അന്‍വര്‍ പറഞ്ഞു. സി.പി.എം രാജിവെക്കരുതെന്ന് പറഞ്ഞാലോയെന്ന ചോദ്യത്തിന് പാര്‍ട്ടിയോട് ചില കാര്യങ്ങള്‍ താനും പറയുമെന്നായിരുന്നു അന്‍വറിന്റെ മറുപടി.
വെറുതെ ഒരാവേശത്തിനല്ല ഇത് പറയുന്ന കാര്യമല്ലിത്, മൂന്ന് വര്‍ഷമായി നിലമ്പൂര്‍ എംഎല്‍എയായി പ്രവര്‍ത്തിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് തെളിയിച്ചതിന് ശേഷമാണ് പൊന്നാനി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി വോട്ടു ചോദിക്കുന്നത്. വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ നിലമ്പൂരിലെ വികസനമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
ഹൃദയം കൊണ്ടാണ് വോട്ടു ചോദിക്കുന്നത്. എന്നിട്ടും വോട്ടര്‍മാര്‍ക്ക് എന്നെ വേണ്ടെങ്കില്‍ പിന്നെ ഇത് അവസാനിപ്പിക്കുകയാണ് നല്ലത്. കുട്ടികളെയും കുടുംബത്തെയും കച്ചവടവുമൊക്കെ നോക്കി ബാക്കി കാലം ജീവിക്കാമല്ലോ എന്നും അന്‍വര്‍ പറഞ്ഞു. പൊന്നാനിയില്‍ തോറ്റാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പൊതുവേദിയില്‍ നേരത്തേ അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് രാജിവെക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്.

Sharing is caring!