ഓടുന്ന കാറില്‍നിന്നും മലപ്പുറത്തെ മുസ്ലിംലീഗ്പ്രവര്ത്തകന്റെ സെല്‍ഫിക്ക് പോസ് ചെയ്ത് രാഹുല്‍ ഗാന്ധി

മലപ്പുറം: ഓടുന്ന കാറില്‍നിന്നും പിറകേ ഓടിയെത്തിയ മലപ്പുറത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ സെല്‍ഫിക്ക് കൈ ഉയര്‍ത്തി പോസ് ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, തിരുവമ്പാടിയില്‍ നിന്നും വണ്ടൂര്‍ ഇലക്ഷന് പ്രചരണത്തിനെത്തിയ രാഹുല്‍ഗാന്ധി ഹെലിപാഡില്‍നിന്നും വേദിയിലേക്കുള്ള യാത്രക്കിടയില്‍ എസ്.പി.ജി സുരക്ഷയുണ്ടായിട്ടും കാറിന്റെ കൂടെ ഓടിയ ആരാധകന് സെല്‍ഫിക്ക് വേണ്ടി കൈവീശിക്കൊടുത്തും, ഇടപെടലുകളിലൂടെയും നാട്ടുകാരുടെ മനംകവര്‍ന്നു. രാഹുല്‍ഗാന്ധി ഓടുന്ന കാറില്‍നിന്നും പിറകെ ഓടിവരുന്ന ആരാധകന്റെ സെല്‍ഫിക്ക് പോസ് ചെയ്യുന്ന വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. മലപ്പുറം സ്വദേശിയും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ സമീര്‍ വാളനാണ് ഇത്തരത്തില്‍ രാഹുല്‍ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്തത്.
ആരാധകന് എടുത്ത സെല്‍ഫിയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ് തന്റെ ആരാധകന് വേണ്ടി പോസ് ചെയ്ത സന്തോഷം രാഹുല്‍ ഗാന്ധിയുടെ മുഖത്ത് തെളിഞ്ഞുകണ്ടു സെല്‍ഫി കിട്ടിയതോടെ ആരാധകന്റെ മുഖവും തെളിഞ്ഞു. വയനാട് മത്സരിക്കാനെത്തിയ താന്‍ നിങ്ങളില്‍ ഒരാളാണെന്ന സന്ദേശം നല്‍കിയാണു രാഹുല്‍ഗാന്ധിയുടെ മടക്കം.
ആവേശത്തിലാക്കി രാഹുല്‍ഗാന്ധി
കേരളത്തെ പുകഴ്ത്തിയും ആര്.എസ്.എസിനേയും ബി.ജെ.പി.യേയും കടന്നാക്രമിച്ചും വണ്ടൂരില്‍ രാഹുല്‍ കത്തികയറി.എന്നാല്‍ കേരളത്തിലെ പ്രധാന പ്രതിപക്ഷമായ സി.പി.എമ്മിനേയോ ഇടതുപക്ഷത്തേയോ വാക്കു കൊണ്ടു പോയിട്ട് നോട്ടം കൊണ്ടു പോലും നോവിക്കാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത് ശ്രദ്ധേയമായി. കേരളത്തേയും സൗത്ത് ഇന്ത്യയേയും പ്രശംസകള്‍ കൊണ്ട് മൂടിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ആര്.എസ്.എസിനേയും ബി.ജെ.പി.യേയും കടന്നാക്രമിക്കുന്നതായിരുന്നു. കേരളത്തോടുള്ള സംഘപരിവാര്‍ കേന്ദ്രങ്ങളുടെ അനിഷ്ഠങ്ങള്‍ പലപ്പോഴും ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇതിനെ ചോദ്യം ചെയത് രാഹുല്‍ കത്തി കയറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആര്.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവതിനേയും പേരെടുത്ത് വിമര്‍ശിച്ച് ദൈവവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിങ്ങള്‍ എന്താണ് മോശപെട്ടതായി കണ്ടതെന്ന് രാഹുല്‍ ചോദിച്ചു. വിദ്യഭ്യാസം കൊണ്ടു വിവേകം കൊണ്ടും ലോകത്തെ മറ്റേത് നാടിനോടും കിടപിടിക്കുന്ന മലയാളികള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും രാഹുല്‍ പറഞ്ഞു. അതേ സമയം സി.പി.എമ്മിനേയും ഇടതു പക്ഷത്തേയും കുറിച്ച് ഒരു വാക്കു പോലും പറയാതിരിക്കാന്‍ രാഹുല്‍ കാണിച്ച ജാഗ്രത ശ്രദ്ധേയമായി. ഇടതുപക്ഷത്തിനെതിരെ ഒരു വാക്കു പോലും തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് നേരത്തെ തന്നെ രാഹുല്‍ പറഞ്ഞിരുന്നെങ്കിലും പോരാട്ടം കനക്കുന്നതിനിടെ രാഹുല്‍ കേരളത്തിലെത്തിയതുമായി ബന്ധപെട്ട് എല്‍.ഡി.എഫ്-യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ പ്രചരണങ്ങളാണ് നടന്നിരുന്നത്. ഈ പശ്ചാത്തലത്തില്‍ രാഹുലില്‍ നിന്നും എന്തെങ്കിലുമൊക്കെ പ്രതികരണങ്ങളുണ്ടാകുമെന്ന പ്രതിക്ഷയിലായിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ തികഞ്ഞ അവധാനതയോടെ ദേശീയ കാഴ്ചപ്പാടിനെ ദുര്‍ബലപെടുത്തുന്ന രീതിയിലുള്ള ഒരു പ്രതികരണവും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും